മസ്കത്ത്‌ സുന്നീ സെന്റര്‍ മീലാദ്‌ കാമ്പയിന്‍; പൊതു സമ്മേളനം ജനുവരി 25 ന്

മസ്കത്ത്‌ : പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍  ബഹ്റൈന്‍,  ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കുളത്തൂര്‍, ശൈഖ്‌ ഡോ. സഈദ് സാലിം അല്‍ മുഫര്‍ജി (സുല്‍ത്താന്‍ ഖാബൂസ് ഇസ്ലാമിക് ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍) എന്നിവര്‍ ഈ വര്‍ഷത്തെ  മസ്കത്ത്‌ സുന്നീ സെന്റര്‍ നബിദിന പരിപാടികളിലെ മുഖ്യാതിഥികളായിരിക്കും. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെയാണ് സുന്നീ സെന്‍റര്‍ ഈ വര്‍ഷത്തെ നബിദിനം  ആഘോഷിക്കുന്നത്. മൌലിദ്‌ പാരായണം, നബിദിന സന്ദേശ പ്രഭാഷണങ്ങള്‍, പൊതു സമ്മേളനം,  ഡെലിഗേറ്റ്സ്‌ മീറ്റ്‌, കുടുംബ സംഗമം,  മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം,  ബുര്‍ദ മജ്‌ലിസ്‌, പ്രവര്‍ത്തക സംഗമം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ മുപ്പതു വരെ നടക്കുന്ന  ഹുബ്ബുര്‍റസൂല്‍ മീലാദ്‌ കാമ്പയിന്‍റെ ഭാഗമായി  സെന്‍റര്‍ സംഘടിപ്പിക്കുന്നത്.
റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ എല്ലാ ദിവസവും രാത്രി പത്തു മണിക്ക്‌ സുന്നീ സെന്‍റര്‍ ഓഫീസില്‍ മൌലീദ് പാരായണം നടന്നു വരുന്നു.  കൂടാതെ,  ജനുവരി 24 വ്യാഴം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു രാവിലെ ആറു മണിക്ക്‌ ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസില്‍ വെച്ചു നടക്കുന്ന മൌലീദ്‌ പാരായണത്തില്‍ നിരവധി പേര്‍ പങ്കെടുക്കും.
ജനുവരി 23 ബുധന്‍ റൂവി മച്ചിമാര്‍ക്കറ്റ്‌ പള്ളിയിലും  ജനുവരി 24 വ്യാഴം മദ്രസാ ഹാളില്‍ നടക്കുന്ന കുടുംബ സംഗമത്തിലും  അന്നു തന്നെ  മത്ര മഹ്ദി മസ്ജിദിലും സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍  നബിദിന സന്ദേശ പ്രഭാഷണം നടത്തും. 
ജനുവരി 25 വെള്ളിയാഴ്ച അല്‍ഫലാജ്‌ ലീ ഗ്രാന്റ്‌ ഹാളില്‍  വൈകീട്ട്‌ എട്ടു മണിക്കു നടക്കുന്ന പൊതു സമ്മേളനത്തിലും വിദ്യാര്‍ഥികളുടെ കലാപരിപാടിയിലും  സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഡോ. സഈദ് സാലിം അല്‍ മുഫര്‍ജി (സുല്‍ത്താന്‍ ഖാബൂസ് ഇസ്ലാമിക് ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍)  എന്നിവര്‍ പങ്കെടുക്കും.  
ജനുവരി 31 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് നടക്കുന്ന പ്രത്യേക പരിപാടിയില്‍  സാമ്പത്തിക അച്ചടക്കത്തിന്‍റെ  ഇസ്ലാമിക പാഠങ്ങള്‍ എന്ന വിഷയത്തെ  ആസ്പദമാക്കി സാലിം ഫൈസി കുളത്തൂര്‍ പ്രഭാഷണം നടത്തും.
ഫെബ്രുവരി 1 വെള്ളി് ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസില്‍ വെച്ചു നടക്കുന്ന  കുടുംബ സംഗമത്തിലും അന്നു തന്നെ  റൂവി മച്ചിമാര്‍ക്കറ്റ്‌ പള്ളിയിലും, ഫെബ്രുവരി 2 ശനി മത്ര കോര്‍ണിഷ്‌ ശൈഖ്‌  മസ്ജിദിലും, ഫെബ്രുവരി 3 ഞായര്‍ മത്ര മേന്‍മന്‍ മസ്ജിദിലും  സാലിം ഫൈസി കുളത്തൂര്‍  നബിദിന സന്ദേശ പ്രഭാഷണം നടത്തും.
ഫെബ്രുവരി 6  ബുധന്‍ രാത്രി പത്തു മണിക്ക്‌ പ്രവര്‍ത്തക സംഗമവും, ഫെബ്രുവരി 7 വ്യാഴാഴ്ച  പത്തുമണിക്ക്‌ ബുര്‍ദ മജ്‌ലിസും ഫെബ്രുവരി 8 വെള്ളി രത്രി എട്ടുമണിക്ക്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസില്‍ വെച്ചു നടക്കും.
സുന്നീ സെന്‍റര്‍ നബിദിനാഘോഷ കമ്മിറ്റി യോഗത്തില്‍  ജനറല്‍ കണ്‍വീനര്‍  അബ്ദുര്‍ റഹ്‌മാന്‍ ഹാജി വയനാട് അദ്ധ്യക്ഷത വഹിച്ചു.  സെന്‍റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഉസ്താദ്‌ പുറങ്ങ്‌ അബ്ദുല്ല മൌലവി ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ഹാജി കുണ്ടില്‍, വളണ്ടിയര്‍ കണ്‍വീനര്‍മുസ്തഫ ചെങ്ങളായി,  ഹസന്‍ ബാവ ഹാജി, ഇയ്യാട്‌ അബൂബക്കര്‍ ഫൈസി, ഹാശിം ഫൈസി,  എന്നിവരും സുന്നി സെന്‍റെയും മസ്കത്ത്‌ SKSSF ന്‍റെയും ഭാരവാഹികളും യോഗത്തില്‍  പങ്കെടുത്തു.