പൊന്നാനി
: തിരുകേശപ്പള്ളിയുമായി
ബന്ധപ്പെട്ട് സര്‍ക്കാറും
കാന്തപുരവും തമ്മിലുള്ള
ഒത്തുകളി ഉല്‍ബുദ്ധ സമുഹത്തെ
കബളിപ്പിക്കുന്നതിന്
തുല്യമാണെന്ന് SKSSF പൊന്നാനി
മേഖലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
നാടുനീളെ
പണപ്പിരിവ് നടത്തിയിട്ടും
ഇപ്പോള്‍ നിഷേധിക്കുന്നവര്‍ക്ക്
മതത്തിന്‍റെ പേരില്‍
പ്രവര്‍ത്തിക്കാന്‍ അവകാശമില്ല.
ജില്ലാ പ്രിതിനിധി
അലി റവാസ് ആട്ടീരി ഉദ്ഘാടനം
ചെയ്തു. യു.എം.
ഫാറൂഖ് അദ്ധ്യക്ഷത
വഹിച്ചു. ശഹീര്‍
അന്‍വരി പുറങ്ങ്, ഖാസിം
ഫൈസി പോത്തനൂര്‍, അബ്ദുറസാഖ്
പുതുപൊന്നാനി, റഫീഖ്
ഫൈസി തെങ്ങില്‍, സി.എം.
അശ്റഫ്,
വി. ആസിഫ്
പ്രസംഗിച്ചു.