കോട്ടയ്ക്കല്‍: 2013 ഹജ്ജിന് സൗദി അറേബ്യയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് കീഴില്‍ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് (അലോപ്പതി), കോ-ഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് ഹജ്ജ് ഓഫീസര്‍, ഹജ്ജ് അസിസ്റ്റന്റ് തസ്തികകളില്‍ താത്കാലിക ഡെപ്യൂട്ടേഷനില്‍ സേവനംചെയ്യാന്‍ സര്‍വീസിലുള്ള മുസ്‌ലിം വിഭാഗം ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടുമാസം മുതല്‍ മൂന്നുമാസം വരെയായിരിക്കും ഡെപ്യൂട്ടേഷന്‍. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട വകുപ്പ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഫിബ്രവരി 28നകം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.mea.gov.in, www.hajcommittee.com എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.