മനുഷ്യജാലിക സിന്ദാബാദ്
നമ്മുടെ നാട്ടിന്‍ പാരമ്പര്യം
നിദാന്തമായി നിലനിര്‍ത്താന്‍
മനസ്സും കൈയ്യും തമ്മില്‍ കോര്‍ത്ത്
മനുഷ്യജാലിക തീര്‍ക്കുക നാം
നിദാന്തമായി നിലനിര്‍ത്താന്‍
മനസ്സും കൈയ്യും തമ്മില്‍ കോര്‍ത്ത്
മനുഷ്യജാലിക തീര്‍ക്കുക നാം
ഭാരതനാട്ടിന്‍ സ്വാതന്ത്ര്യം
നേടിത്തന്ന പൂര്‍വ്വപിതാക്കള്‍
സ്വപ്നം കണ്ട നാടിന്നായ്
ഒന്നായി നിന്ന് പൊരുതുക നാം
നേടിത്തന്ന പൂര്‍വ്വപിതാക്കള്‍
സ്വപ്നം കണ്ട നാടിന്നായ്
ഒന്നായി നിന്ന് പൊരുതുക നാം
രാഷ്ട്രരക്ഷയും സമൂഹ
രക്ഷയും
സൗഹൃദത്തിന്‍ കരുത്തിലാണ്
വിദ്വേഷത്തിന്‍ ജ്വാലകളെല്ലാം
ഇനിയും ഊതി അണക്കുക നാം
സൗഹൃദത്തിന്‍ കരുത്തിലാണ്
വിദ്വേഷത്തിന്‍ ജ്വാലകളെല്ലാം
ഇനിയും ഊതി അണക്കുക നാം
SKSSF സിന്ദാബാദ്
മനുഷ്യജാലിക സിന്ദാബാദ്
മനുഷ്യജാലിക സിന്ദാബാദ്
റിപ്പബ്ലിക്കിന്
അറുപത്തി മൂന്ന്
ആണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍
ന്യൂനപക്ഷ സമുദായത്തിനും
താഴെതട്ടില്‍ പാവങ്ങള്‍ക്കും
അര്‍ഹമായ അവകാശങ്ങള്‍
അനുവദിക്കാതെ തഴയുന്നു
അവഗണിച്ച് തള്ളുന്നു
ആണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍
ന്യൂനപക്ഷ സമുദായത്തിനും
താഴെതട്ടില്‍ പാവങ്ങള്‍ക്കും
അര്‍ഹമായ അവകാശങ്ങള്‍
അനുവദിക്കാതെ തഴയുന്നു
അവഗണിച്ച് തള്ളുന്നു
കുറ്റം ചെയ്തവര്‍
പലരും നാട്ടില്‍
മാന്യതയോടെ വിലസുമ്പോള്‍
നിരപരാധികള്‍ ആയിരങ്ങള്‍
നിത്യം ജയിലില്‍ കഴിയുന്നു
മാന്യതയോടെ വിലസുമ്പോള്‍
നിരപരാധികള്‍ ആയിരങ്ങള്‍
നിത്യം ജയിലില്‍ കഴിയുന്നു
നീതിബോധം നഷ്ടപ്പെട്ടവര്‍
കാട്ടുക്രൂരതയ്ക്കറുതി വരുത്താന്‍
ന്യായം പുലരാന്‍ നീതി ലഭിക്കാന്‍
ഞങ്ങള്‍ ജാലിക തീര്‍ക്കുന്നു
കാട്ടുക്രൂരതയ്ക്കറുതി വരുത്താന്‍
ന്യായം പുലരാന്‍ നീതി ലഭിക്കാന്‍
ഞങ്ങള്‍ ജാലിക തീര്‍ക്കുന്നു
SKSSF സിന്ദാബാദ്
മനുഷ്യജാലിക സിന്ദാബാദ്
മനുഷ്യജാലിക സിന്ദാബാദ്
പീഡനം നാട്ടില്‍
കൂടുന്നു.
ചെയ്യരുതാത്തത് ചെയ്യുന്നു
പീനല്‍കോഡിന്‍ സംരക്ഷണയില്‍
പീഡകര്‍ നിര്‍ഭയം വിലസുന്നുമദ്യപിശാചിനെ പിടിച്ചുകെട്ടാന്‍
ചെയ്യരുതാത്തത് ചെയ്യുന്നു
പീനല്‍കോഡിന്‍ സംരക്ഷണയില്‍
പീഡകര്‍ നിര്‍ഭയം വിലസുന്നുമദ്യപിശാചിനെ പിടിച്ചുകെട്ടാന്‍
നാട്
ഭരിപ്പോര്‍ക്കായില്ലെങ്കില്‍
ഇനിയും കൂടും പീഡനകഥകള്‍
ഇനിയും തുടരും ആഭാസങ്ങള്‍
ഇനിയും കൂടും പീഡനകഥകള്‍
ഇനിയും തുടരും ആഭാസങ്ങള്‍
സ്വാതന്ത്ര്യത്തിന്‍ വാതിലുകള്‍
തുറന്ന് തന്ന നേതാക്കള്‍
സ്വപ്നം കണ്ട ഇന്ത്യയ്ക്കായി
ത്യാഗം ചെയ്യുക സോദരെ
ഭരണഘടന സംരക്ഷിക്കാന്‍
ബാധ്യതയുള്ള ഭരണകൂടം
കടമ മറന്നാല്‍ കാര്യം കഷ്ടം
നാടിന്‍ ഭാവിക്കാകും നഷ്ടം
തുറന്ന് തന്ന നേതാക്കള്‍
സ്വപ്നം കണ്ട ഇന്ത്യയ്ക്കായി
ത്യാഗം ചെയ്യുക സോദരെ
ഭരണഘടന സംരക്ഷിക്കാന്‍
ബാധ്യതയുള്ള ഭരണകൂടം
കടമ മറന്നാല്‍ കാര്യം കഷ്ടം
നാടിന്‍ ഭാവിക്കാകും നഷ്ടം
നന്മയും ശാന്തിയും കളിയാടാന്‍
നാട്ടില്‍ ക്ഷേമം വിളയാടാന്‍
കര്‍മ്മവും നീതിയും നിലനില്‍ക്കാന്‍
അധര്‍മ്മം അഴിമതി തുടച്ച് നീക്കാന്‍
വേണം നമുക്കൊരു നൂതന നിയമം
അതാണ് ശാശ്വതപരിഹാരം
മുത്തുറസൂലിന്‍ സന്ദേശം
അതാണ് നാട്ടില്‍ ആശ്വാസം
നാട്ടില്‍ ക്ഷേമം വിളയാടാന്‍
കര്‍മ്മവും നീതിയും നിലനില്‍ക്കാന്‍
അധര്‍മ്മം അഴിമതി തുടച്ച് നീക്കാന്‍
വേണം നമുക്കൊരു നൂതന നിയമം
അതാണ് ശാശ്വതപരിഹാരം
മുത്തുറസൂലിന്‍ സന്ദേശം
അതാണ് നാട്ടില്‍ ആശ്വാസം
SKSSF സിന്ദാബാദ്
മനുഷ്യജാലിക സിന്ദാബാദ്
മനുഷ്യജാലിക സിന്ദാബാദ്