വയനാട് ജില്ലാ SKSSF മനുഷ്യജാലിക; പ്രചരണ ജാഥകള്‍ക്ക് ഇന്ന് (21) തുടക്കം

കല്‍പ്പറ്റ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF വയനാട് ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ തരുവണയില്‍ നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണത്തിന്‍റെ ഭാഗമായി സഘടിപ്പിക്കുന്ന താലൂക്ക് തല വാഹന ജാഥകള്‍ ഇന്ന് (21-1-2013) തുടങ്ങും.
വൈത്തിരി താലൂക്ക് പ്രചരണ ജാഥ 21, 22 തിയ്യതികളിലാണ് നടക്കുന്നത്. നാളെ (തിങ്കള്‍) രാവിലെ 9 മണിക്ക് പിണങ്ങോട് എം എച്ച് നഗറില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പഞ്ചാര ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 ന് പടിഞ്ഞാറത്തറയില്‍ സമാപനം സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സുഹൈല്‍ ചെന്ദലോട് പ്രഭാഷണം നടത്തും. 
22 ന് രണ്ടാം ദിവസം ഇടിയംവയലില്‍ രാവിലെ 9 മണിക്ക് ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി പി അബ്ദുല്ലക്കുട്ടി ദാരിമി ജാഥ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 മണിക്ക് പരിയാരത്ത് സമാപിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ പ്രഭാഷണം നടത്തും. കുഞ്ഞിമുഹമ്മദ് ദാരിമി ക്യാപ്റ്റനും ഹനീഫ ദാരിമി വൈസ് ക്യാപ്റ്റനും അലി യമാനി കോ-ഒഡിനേറ്ററും കെ എ റഹ്മാന്‍ ഡയറക്ടറുമാണ്.
ബത്തേരി താലൂക്ക് പ്രചരണ ജാഥ നാളെ രാവിലെ 9 മണിക്ക് വാകേരിയില്‍ ശിഹാബ് തങ്ങള്‍ മജ്‌ലിസ് പ്രിന്‍സിപ്പാള്‍ വി കെ അബ്ദുല്‍ റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 മണിക്ക് മീനങ്ങാടിയില്‍ സമാപിക്കും. SKSSF ജില്ലാ സെക്രട്ടറി പി സി ത്വാഹിര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്ലത്തീഫ് വാഫി തരുവണ പ്രഭാഷണം നടത്തും. ഇസ്മാഈല്‍ ദാരിമി ക്യാപ്റ്റനും മുഹമ്മദ് ദാരിമി വാകേരി കോഡിനേറ്ററും നൗഫല്‍ വാകേരി ഡയറക്ടനുമാണ്.
മാനന്തവാടി താലൂക്കില്‍ 2 മേഖലകളാണ് ജാഥ നടക്കുന്നത്. എ അഷ്‌റഫ് ഫൈസി നയിക്കുന്ന മധ്യമേഖലാ ജാഥ നാളെ രാവിലെ 9 മണിക്ക് നെല്ലിയമ്പത്ത് സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 മണിക്ക് കോറോത്ത് സമാപിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ കെ മമ്മൂട്ടി മാസ്റ്റര്‍ പ്രഭാഷണം നടത്തും.
അബൂബക്കര്‍ റഹ്മാനി നയിക്കുന്ന ഉത്തര മേഖലാ ജാഥ ഇന്ന് 9 മണിക്ക് വാളാട് നിന്നും ആരംഭിക്കും. സമസ്ത ജില്ലാ ട്രഷറര്‍ ഇബ്രാഹിം ഫൈസി വാളാട് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 മണിക്ക് മാനന്തവാടി സമാപിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ പ്രഭാഷണം നടത്തും.