ഫൈസാബാദ്: പട്ടിക്കാട് ജാമിഅ:നൂരിയ്യ: അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് വൈകിയിട്ട് നാല് മുതല്‍ പട്ടിക്കാട് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
മേലാറ്റൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കാര്യവട്ടം-മാട് റോഡ്- മാനത്ത് മംഗലം വഴി പെരിന്തല്‍മണ്ണയിലെത്തണം. പാണ്ടിക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വലമ്പൂര്‍ റോഡ് - ഒരാടംപാലം- അങ്ങാടിപ്പുറം പ്രവേശിക്കണം. സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ പട്ടിക്കാട് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, പള്ളിക്കുത്ത് സ്‌കൂള്‍ ഗ്രൗണ്ട്, പട്ടിക്കാട് മിനി സ്റ്റേഡിയം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് പോലീസ് അറിയിച്ചു.
സമ്മേളനം ദര്‍ശനയില്‍ തത്സമയം
സമ്മേളനം ദര്‍ശനയില്‍ തത്സമയം
ജാമിഅ:നൂരിയ്യ: അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം ഇന്ന് വൈകിയിട്ട് ആറ് മുതല്‍ രാത്രി 11 വരെ ദര്‍ശന ടി.വി. തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ www.jamiatv.com, www.islamonweb.net, m.kicrlive.com(Mobile) ലും , കേരള ഇസ്‌ലാമിക് ക്ലാസ്‌റൂമിലും തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്.