ബദിയടുക്ക : പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി SKSSF
2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ
ഭാഗമായി ബദിയടുക്ക മേഖലപ്രതിനിധി സമ്മേളനം ബദിയടുക്കയില്‍ ആരംഭിച്ചു. മേഖല
പ്രസിഡണ്ട് മുനീര്‍ ഫൈസി ഇടിയടുക്കയുടെ അധ്യക്ഷതയില്‍ SKSSF ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. പി.വി.സുബൈര്‍ നിസാമി പൊതുബോധം സംഘബോധം എന്ന
വിഷയവും ഖലീല്‍ ഹസനി ചൂരി ജീവിതവിശുദ്ധിയുടെ സംഘടനാപാഠങ്ങള്‍ എന്ന വിഷയവും
അവതരിപ്പിച്ചു. ആലിക്കുഞ്ഞി ദാരിമി, റസാഖ് അര്‍ശദി,കെ.എം.മൂസ മൗലവി,സുബൈര്‍ ദാരിമി
പൈക്ക,ഫസലുറഹ്മാന്‍ ദാരിമി, ബഷീര്‍ മൗലവി കുമ്പടാജ, സിദ്ദീഖ് ബെളിഞ്ചം,
ജലാലുദ്ധീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി,ആദം ദാരിമി
നാരമ്പാടി,ഖലീല്‍ ഹുദവി ഉബ്രങ്കളം, മന്‍സൂര്‍ ഹുദവി പള്ളത്തടുക്ക, എം.എസ്.മൊയ്തു,
ബഷീര്‍ ദാരിമി നെക്രാജ, ശരീഫ് ഹനീഫി ചെര്‍ളടുക്ക, ഖാസിമി പൈക്ക തുടങ്ങിയവര്‍
സംബന്ധിച്ചു.