കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിലിന് പുതിയ സാരഥികള്‍

കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു. കൗണ്‍സില്‍ ജനറല്‍ബോഡി യോഗം കുവൈത്ത് സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ വെച്ച് അബ്ദുസ്സലാം മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഗാലിബ് അല്‍-മഷ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. 2013-2014 വര്‍ഷത്തെക്കുള്ള പുതിയ ഭാരവാഹികളായി സയ്യിദ് നാസര്‍ അല്‍-മഷ്ഹൂര്‍ (ചെയര്‍മാന്‍), അബ്ദുസ്സലാം മുസ്ലിയാര്‍ (പ്രസിഡന്‍റ്), ഹംസ നദവി ബാഖവി (ജനറല്‍ സെക്രട്ടറി), ഇസ്മായില്‍ ബേവിഞ്ച (ട്രഷറര്‍), സയ്യിദ് ഗാലിബ് അല്‍-മഷ്ഹൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പി. കുഞ്ഞഹമ്മദ്‌കുട്ടി ഫൈസി, അബ്ദു ഫൈസി, നസീര്‍ഖാന്‍ (വൈസ്. പ്രസിഡന്‍റുമാര്‍), ആബിദ് അല്‍-ഖാസിമി, ഇസ്മായില്‍ ഹുദവി, അബ്ദുല്‍ നാസര്‍ കോടൂര്‍ (ജോ: സെക്രട്ടറിമാര്‍), സിറാജ് എരഞ്ഞിക്കല്‍ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. ശംസുദ്ധീന്‍ മൗലവി (ദഅവ), മരക്കാര്‍ കുട്ടി ഹാജി (അല്‍-മിന്ഹ), അബ്ദുല്ല മുല്ല (റിലീഫ്) എന്നിവരെ വിവിധ വിംഗ് ഡയറക്ടര്‍മാരായും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ സയ്യിദ് നിസാര്‍ അല്‍-മഷ്ഹൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദലി ഫൈസി, ബഷീര്‍ ബാത്ത, നസീര്‍ഖാന്‍, മരക്കാര്‍ കുട്ടി ഹാജി തുടങ്ങിയവരും വിവിധ ബ്രാഞ്ച് ഭാരവാഹികളും പുതിയ സാരഥികള്‍ക്ക് ആശംസകളര്‍പ്പിച്ചു. പി.കുഞ്ഞഹമ്മദ്‌കുട്ടി ഫൈസി സ്വാഗതവും ആബിദ് അല്‍-ഖാസിമി നന്ദിയും പറഞ്ഞു.