എസ്.കെ.എസ്.എസ്.എഫ്.ബഹുജന മാര്‍ച്ച് വിജയിപ്പിക്കുക

കാസര്‍കോട് : വ്യാജ കേശത്തന് അനുകൂലമായി കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വ്യാജ സത്യവാങ് മൂലം പിന്‍വലിക്കുക, വ്യാജ സത്യവാങ് മൂലം തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന പ്രക്ഷോപ പരിപാടിയുടെ ഭാഗമായി ജനുവരി 26ന് വ്യാഴായ്ച്ച രാവിലെ 10.30 ന് കോഴിക്കോട് പൊലീസ് കമ്മീഷനറുടെ ഓഫീസിലേക്ക് നടത്തുന്ന ബഹുജന മാര്‍ച്ച് വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, ഹബീബ് ദാരിമി പെരുമ്പട്ട, താജുദ്ധീന്‍ ദാരിമി പടന്ന, മൊയ്തീന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.