കേശ വിവാദം; സമര സമിതി രാഷ്ട്രീയ നേതാക്കളെ കാണും

കോഴിക്കോട് : കേശവിവാദം സംബന്ധിച്ച് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയ പശ്ചാത്തലത്തില്‍ വിഷയത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താന്‍ SKSSF സമര സമിതി സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളെ കാണാന്‍ തീരുമാനിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി അധ്യക്ഷത വഹിച്ചു. ജനുവരി 21 ന് പോലീസ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തുന്ന ബഹുജന മാര്‍ച്ച് വിജയിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ രൂപീകരിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, യു. ശാഫി ഹാജി, എം.പി. കടുങ്ങല്ലൂര്‍, അബ്ദുറഹീം ചുഴലി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുല്ല കുണ്ടറ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തല്ലൂര്‍ നന്ദിയും പറഞ്ഞു.