മനാമ: “രാഷ്‌ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക്‌ദിനമായ 26ന് ശനിയാഴ്‌ച ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് കര്‍ണ്ണാടക ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും പ്രമുഖരെത്തുന്നു.. പ്രമുഖ വാഗ്മിയും യുവപണ്‌ഢിതനുമായ ഉസ്‌താദ് മുഹമ്മദ് ഹൈതമി വാവാടും കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ അബ്‌ദുല്‍ ഗഫൂര്‍ അല്‍ ഖാസിമിയും കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തി.
ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ഇവര്‍ക്ക് സമസ്‌ത, എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര ഏരിയ നേതാക്കള്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. മനുഷ്യ ജാലികക്കു പുറമെ ‘മുത്ത് നബി; സൌഹൃദത്തിന്റെ പ്രവാചകന്‍” എന്ന പേരില്‍ സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ കീഴില്‍ വിവിധ ഏരിയകളില്‍ നടക്കുന്ന മീലാദ് സംഗമങ്ങളിലും പൊതു പരിപാടികളിലും ഇവര്‍ സംബന്ധിക്കും. സമസ്‌ത കേരള സുന്നീ ജമാഅത്ത് ഹമദ് ടൌണ്‍ ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന ഉസ്‌താദ് മുഹമ്മദ് ഹൈതമിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരയും ഇന്ന്(ബുധന്‍) ഹമദ് ടൌണിലെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.