തൃശൂര്‍ ജില്ല SKSSF മനുഷ്യജാലികയും സെമിനാറും കൈപമംഗലത്ത്

കൊടുങ്ങല്ലൂര്‍ : SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി യുടെ കീഴിലുള്ള മനുഷ്യജാലിക കൈപമംഗലം മേഖലയില്‍ നടക്കും. ജാലികയില്‍ ഉസ്താദ്‌ ഡോ. ബഹാവുദീന്‍ നദവി, നിയമസഭ സ്പീകര്‍ ജി കാര്‍ത്തികേയന്‍, അഡ്വ : സുനില്‍ കുമാര്‍, ഡോ: സെബാസ്റ്റ്യന്‍ പോള്‍, CVM വാണിമേല്‍, ഹംസ റഹ്മാനി, ഒ അബ്ദുറഹ്‍മാന്‍കുട്ടി, CH റഷീദ്‌, ജോയ്‌ M മണ്ണൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ - സ്ത്രി സുരക്ഷ ആനുകാലിക വായന എന്ന വിഷയത്തില്‍ ഉസ്താദ്‌ ഡോ. ബഹാവുദീന്‍ നദവി, ഡോ: സെബാസ്റ്റ്യന്‍ പോള്‍, CVM വാണിമേല്‍, ഹംസ റഹ്മാനി, ജോയ്‌ എം മണ്ണൂര്‍ എന്നിവര്‍ സംസാരിക്കും.