ബഹ്‌റൈന്‍ മനുഷ്യജാലിക ശ്രദ്ധേയമായി

ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം നടന്ന മനുഷ്യ ജാലികയില്‍ നിന്ന് 
മനാമ: റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ മേഖലകളിലുമായി 36 കേന്ദ്രങ്ങളില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച `മനുഷ്യജാലിക' ബഹ്‌റൈനിലും നടന്നു. 
“രാഷ്‌ട്ര രക്ഷക്ക്‌ സൌഹൃദത്തിന്റെ കരുതല്‍”എന്ന പ്രമേയത്തില്‍ മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ നടന്ന മനുഷ്യജാലിക പ്രവാസികളായ മത രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു.
 പ്രമുഖ യുവ പണ്‌ഢിതനും വാഗ്മിയുമായ ഉസ്താദ്‌ മുഹമ്മദ്‌ ഹൈതമി വാവാട്‌ ഉദ്‌ഘാടനം ചെയ്തു. നമ്മുടെ പൂര്‍വികര്‍ അവരുടെ ജീവന്‍ നല്‍കി നേടി തന്ന സ്വതന്ത്രമാണ് നാം ഇന്നനുഭവിക്കുന്നതെന്നും അവയുടെ മഹത്വവും പ്രാധാന്യവും പുതു തലമുറകലിലേക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കുണ്ടൂര്‍ മര്‍കസ്‌ പ്രിന്‍സിപ്പല്‍ ഉസ്‌താദ്‌ അബ്‌ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. സൌഹൃദ സംസ്ഥാപനത്തിന് ഇസ്ലാം  നിരവധി മാത്ര്കകള്‍ നല്‍കിയിട്ടുണ്ടെന്നും ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ അതിനു നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്ര സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിച്ച തിരുനബി(സ)യുടെ അനുയായികള്‍ക്ക്‌ ഒരിക്കലും രാജ്യദ്രോഹികളാവാന്‍ കഴിയില്ലെന്നും ആ വ്യാമോഹവുമായി ഇറങ്ങി തിരിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 
സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി പ്രമേയ പ്രഭാഷണം നടത്തി.
ഇന്നലെയുടെ സ്വാതന്ത്രത്തിന്റെ പിന്നാമ്പുറങ്ങള്‍ വസ്തുനിഷ്ടമായി പഠിക്കാനും അവതരിപ്പിക്കാനും നാം തയ്യാറാവണം, അത് നമ്മെ വഴി നടത്തുമ്പോള്‍ മാത്രമേ പൂര്‍വികര്‍ കാഴ്ച വെച്ച    സൌഹൃദങ്ങള്‍ നാട്ടില്‍ പുലരുകയുള്ളൂവെന്നും ഭരണ കര്‍ത്താക്കള്‍ക്കും ആ ബോധം വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ശ്രീ.പ്രദീപ്‌ പുറവങ്കര മുഖ്യാതിഥിയായിരുന്നു പേപ്പട്ടികളെ പോലെ തന്നെ രാജ്യ ദ്രോഹികളെയും നാം മനസ്സിലാക്കണ മെന്നും അവയെ കല്ലെറിഞ്ഞു തുരത്തും പോലെ ആവശ്യമെങ്കില്‍ അവരെ പ്രഹരിക്കാനും സമൂഹം തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്‌ വി ജലീല്‍ജയിംസ്‌ കൂടല്‍.സി.എ ബക്കര്‍,എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌രാമത്ത്‌ ഹരിദാസ്‌കെ.ടി മുഹമ്മദലികെ.ടി സലീം,സൈതലവി മുസ്ലിയാര്‍ഉമറുല്‍ ഫാറൂഖ്‌ ഹുദവി, എസ്.എം.അബ്ദുല്‍ വാഹിദ് തുടങ്ങി ബഹ്‌റൈനിലെ മത സാമൂഹീക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും നേതാക്കളും പങ്കെടുത്തു.

സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ അബ്‌ദുറസാഖ്‌ നദ്‌വി മനുഷ്യജാലികക്ക്‌ നേതൃത്വം നല്‍കി. ഹംസ അന്‍വരി മോളുര്‍ പ്രാര്‍ത്ഥന നടത്തി.നൌഷാദ്‌, യാസിര്‍ & പാര്‍ട്ടി ഗാനാലാപനം നടത്തി.
ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജന.സെക്രട്ടറി ഉബൈദുല്ലാ റഹ്‌മാനി സ്വാഗതവും ട്രഷറര്‍ നൌഷാദ്‌ വാണിമേല്‍ നന്ദിയും പറഞ്ഞു.