കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഹുബ്ബുറസൂല്‍ സമ്മേളനം ഫെബ്രു. 1 ന്

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഹബ്ബുറസൂല്‍ സമ്മേളനവും SYS അറുപതാം വാര്‍ഷിക മഹാസമ്മേളന പ്രചാരണത്തിന്‍റെ കുവൈത്ത് തല ഉദ്ഘാടനവും ഫെബ്രുവരി 1 ന് അബ്ബാസിയ്യ റഈസുല്‌ ഉലമാ നഗറില്‍ (റിഥം ഓഡിറ്റോറിയം) നടത്തപ്പെടുന്നു. മൗലിദ് പാരായണം, ബുര്‍ദ മജ്ലിസ്, ദഫ് പ്രദര്‍ശനം, ഹുബ്ബുറസൂല്‍ പ്രഭാഷണം എന്നിവ സംഘടിപ്പിക്കും. പ്രമുഖ ചിന്തകനും പ്രഭാഷകനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യാഥിതിയായിരിക്കും.