പഴയന്നൂര്‍
: രാജ്യത്തിന്‍റെ
സ്വാതന്ത്യത്തിന് വേണ്ടി
പോരാടിയവരാണ് ഇസ്‍ലാം മത
വിശ്വാസികളെന്നും നാനാത്വത്തില്‍
ഏകത്വമെന്ന ഇന്ത്യയുടെ
സങ്കല്‍പ്പം കാത്തുസൂക്ഷിക്കാന്‍
ഇസ്‍ലാം മത വിശ്വാസികള്‍
നടത്തുന്ന പരിപാടികള്‍
ശ്ലാഘനീയമാണെന്നും രാജ്യത്ത്
മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്
അനുവദിക്കാനാകില്ലെന്നും
നിരപരാധികളായ മുസ്‍ലിം
ചെറുപ്പക്കാരെ മനുഷ്യാവകാശങ്ങള്‍
പോലും ലംഘിച്ച് ജയിലിലടച്ച്
പീഢിപ്പിക്കുന്നത്
അംഗീകരിക്കാനാകില്ലെന്നും
പി.കെ.
ബിജു എം.പി.
പറഞ്ഞു.
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍
തടയേണ്ടത് സാമൂഹ്യ ബാധ്യതയാണെന്നും
മത സ്പര്‍ദ്ധ വളര്‍ത്തുന്ന
ഛിദ്ര ശക്തികളെ കരുതിയിരിക്കണമെന്നും
അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
SKSSF റിപ്പബ്ലിക്
ദിനത്തില്‍ സംസ്ഥാന വ്യാപകമായി
സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ
പ്രചരണാര്‍ത്ഥം SKSSF
തൃശൂര്‍ ജില്ലാ
കമ്മിറ്റി സംഘടിപ്പിച്ച
തൃശൂര്‍ ജില്ലാ സന്ദേശ യാത്രയുടെ
സമാപന സമ്മേളനം പഴയന്നൂരില്‍
ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.
മഅ്ദനിയുടെ
പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണ
യോജിപ്പില്ലെങ്കിലും മാനുഷിക
പരിഗണന കണക്കിലെടുത്ത്
അദ്ദേഹത്തിന് ജാമ്യം
നല്‍കണമെന്നാണ് അഭിപ്രായമെന്ന്
യോഗത്തില്‍ പ്രമേയ പ്രഭാഷണം
നടത്തിയ SKSSF സംസ്ഥാന
വൈസ് പ്രസിഡന്‍റ് സ്വലാഹുദ്ദീന്‍
ഫൈസി വല്ലപ്പുഴ പറഞ്ഞു.
ആത്മീയ ചൂഷണം
നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍
കൂട്ടുനില്‍ക്കുന്നത്
അംഗീകരിക്കാനാകില്ലെന്നും
അതിനെതിരെ SKSSF പ്രക്ഷോഭം
സംഘടിപ്പിക്കുമെന്നും അദ്ദേഹം
പറഞ്ഞു.
യോഗത്തില്‍
സ്വാഗതസംഘം ചെയര്‍മാന്‍
മുഹമ്മദ് ഹാജി അദ്ധ്യക്ഷത
വഹിച്ചു. മുഹമ്മദ്
അന്‍വരി പ്രാര്‍ത്ഥന നടത്തി.
ബശീര്‍ കല്ലേപ്പാടം
സ്വാഗതം പറഞ്ഞു. SIFL
ചെയര്‍മാന്‍
കെ.എസ്.
ഹംസ
മുഖ്യാതിഥിയായിരുന്നു.
SKSSF ജില്ലാ
പ്രസിഡന്‍് കെ.കെ.എം.
ഇബ്റാഹീം ഫൈസി,
ജനറല്‍ സെക്രട്ടറി
ശാഹിദ് കോയ തങ്ങള്‍,
FITL ഡയറക്ടര്‍
ടി.എസ്.
രാമദാസ്
മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത്
മെമ്പര്‍ എം. പത്മകുമാര്‍,
സുന്നി മഹല്ല്
ഫെഡറേഷന്‍ പ്രസിഡന്‍റ്
എന്‍.എസ്.
അബ്ദുറഹ്‍മാന്‍
ഹാജി, സെക്രട്ടറി
അബ്ദുറഹ്‍മാന്‍ ദാരിമി,
വീരാന്‍ കുട്ടി
ഹാജി, റൈഞ്ച്
സെക്രട്ടറി അശ്റഫ് അന്‍വരി,
SKSSF മേഖലാ
പ്രസിഡന്‍റ് അബ്ദുസ്സലാം
മുസ്‍ലിയാര്‍ എന്നിവര്‍
പ്രസംഗിച്ചു. SKSSF മേഖലാ
സെക്രട്ടറി നൌഫല്‍ ചേലക്കര
നന്ദി പറഞ്ഞു.