റഹ്മാനിയ്യ റൂബി ജൂബിലി പ്രഖ്യാപന സമ്മേളനം ഇന്ന് (ശനി)കോഴിക്കോട്; സെമിനാര്‍ വിജയിപ്പിക്കുക: നേതാക്കള്‍


കോഴിക്കോട് : ഇന്ന് (ശനി , 10.00am) കോഴിക്കോട് കെ.എം.എ ഓഡിറ്റോറിയത്തില് വെച്ച് നടക്കുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളേജ്ന്റെ റൂബിജൂബിലി പ്രഖ്യാപനവും പെണ്സുരക്ഷ നിയമവും ജാഗ്രതയും എന്ന സെമിനാറും വന് വിജയമാക്കുവാന് മുഴുവന് സമസ്ത സംഘടനാ പ്രവര്ത്തകരും രംഗത്തിറങ്ങണമെന്ന് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.എച്ച് മഹമൂദ് സഅദി ജനറല് സെക്രട്ടറി നാസര് ഫൈസി കൂടത്തായി എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് കുഞ്ഞാലന് കുട്ടി ഫൈസി ജനറല് സെക്രട്ടറി സുബുലസ്സലാം വടകര എന്നിവര് സംയുക്ത പ്രസ്താവനയില് അറിയിച്ചു.  
നേരത്തെ റൂബി ജൂബിലിയുടെ യു എ ഇ തല പ്രഖ്യാപനവും പ്രചാരണവും ദുബായില്‍ ആരംഭിച്ചിരുന്നു. ഈ സെമിനാറോടെ കേരളത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും  മുഴുവന്‍ സംഘടന ഭാരവാഹികളും സംബന്ധിക്കനമെന്നും   റഹ്മാനീസ് അസോസിയേഷന്‍ ഭാരവഹികള്‍ അറിയിച്ചിരുന്നു.