മനാമ
: സമസ്ത
കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍
കമ്മിറ്റി മീലാദ് കാമ്പയിന്‍റെ
ഭാഗമായി നടത്തിയ രക്ത ദാന
ക്യാമ്പ് ജനപങ്കാളിത്തം
കൊണ്ട് ശ്രദ്ധേയമായി.
സല്‍മാനിയ്യ
മെഡിക്കല്‍കോളേജ് ആശുപത്രിയില്‍
നടന്ന ക്യാമ്പില്‍ ബഹ്റിന്‍റെ
വിവിധ ഭാഗങ്ങളില്‍നിന്നുള്ള
നിരവധി പേര്‍പങ്കെടുത്തു.
സമസ്ത സെക്രട്ടറി
ഷഹീര്‍കാട്ടാമ്പള്ളി,
കളത്തില്‍മുസ്തഫ
എന്നിവര്‍ രക്തദാനം നടത്തി
ക്യാമ്പിനു തുടക്കം കുറിച്ചു.
രാവിലെ 8
മണിമുതല്‍ഉച്ചക്ക്
1.30 വരെ
നടത്തിയ ക്യാമ്പില്‍ നൂറോളം
പേര്‍ രക്തം ദാനം ചെയ്തു.
ജനറല്‍സെക്രട്ടറി
എസ്.എം.
അബ്ദുല്‍വാഹിദ്,
അഷ്‌റഫ്
കാട്ടിലപ്പീടിക, ശരഫുദീന്‍
മാരായമംഗലം, എ.പി.
ഫൈസല്‍,
മുഹമ്മദ്
മാസ്റ്റര്‍, യസീദ്
മലയമ്മ, നിസാമുദ്ദീന്‍
മാരായമംഗലം, പി.പി.ബഷീര്‍,
സജീര്‍പന്തക്കല്‍,
നവാസ് കൊല്ലം
തുടങ്ങിയവര്‍ ക്യാമ്പിന്
നേതൃത്വം നല്‍കി.
കുണ്ടൂര്‍മര്‍കസ്
പ്രിസിപ്പല്‍ ഉസ്താദ്‌അബ്ദുല്‍ഗഫൂര്‍അല്‍
ഖാസിമി, കെ.എം.സി.സി.
ജനറല്‍സെക്രട്ടറി
എസ്.വി.
ജലീല്‍,
മുന്‍പ്രസിഡന്‍റ്
സി.കെ.
അബ്ദുള്‍റഹ്മാന്‍,
ആലിയഹമീദ്
ഹാജി, ഇന്ത്യന്‍
സ്കൂള്‍ ചെയര്‍മാന്‍ അബ്രഹാം
ജോണ്‍, കെ.ടി.
സലിം,
സമസ്ത ബഹ്‌റൈന്‍
കോ ഓര്‍ഡിനറ്റര്‍ ഉമറുല്‍ഫാറൂക്ക്
ഹുദവി, കുഞ്ഞഹമ്മദ്
ഹാജി തുടങ്ങി സാമൂഹ്യ
പ്രവര്‍ത്തകര്‍ ക്യാമ്പില്‍പങ്കെടുത്തു.
മെഡിക്കല്‍
ക്യാമ്പ് ഇന്ന് (25 )വെള്ളി
മനാമ
: 'മുത്ത്‌നബി
സൗഹൃദത്തിന്‍റെ പ്രവാചകന്‍'
എന്ന പ്രമേയത്തില്‍
നടത്തുന്ന മീലാദ് കാമ്പയിന്‍റെ
ഭാഗമായി സമസ്ത ബഹ്‌റൈന്‍
കേന്ദ്ര കമ്മിറ്റി, ശിഫ
അല്‍ജസീറ മെഡിക്കല്‍സെന്‍ററുമായി
സഹകരിച്ചു കൊണ്ട് മെഡിക്കല്‍ക്യാമ്പ്
സംഘടിപ്പിക്കുന്നു.
ഇന്ന് (25)
രാവിലെ 8
മുതല്‍ 11.30
വരെ ടുബ്ളി
ജുമാ കണ്‍സ്റ്റ്രക്ഷന്‍
ലേബര്‍ക്യാമ്പില്‍ നടക്കുന്ന
മെഡിക്കല്‍ക്യാമ്പില്‍ ശിഫ
അല്‍ ജസീറ ആശുപത്രിയിലെ
വിദഗ്ദ്ധരായ മെഡിക്കല്‍സംഘം
പങ്കെടുക്കും. തൊഴിലാളികളുടെ
രോഗനിര്‍ണയം നടത്തി
ആവശ്യമായവര്‍ക്ക് മരുന്നുകളും
വിതരണം ചെയ്യുന്നതാണെന്ന്
സംഘാടകര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക്
33007296, 33257944 എന്നീ
നമ്പരുകളില്‍ ബന്ധപെടുക.