കാസര്‍കോട് : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF ജനുവരി 26ന് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി ജനുവരി 26ന് കാസര്‍കോട്ട് ടൗണില്‍ നടക്കും. പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ നബിദിന പ്രഭാഷണം ഉണ്ടായിരിക്കും. മനുഷ്യ ജാലികയുടെ പ്രചരണത്തിന്‍റെ ഭാഗമായി മേഖലാതലത്തില്‍ ജാലിക സന്ദേശയാത്രയ്ക്ക് SKSSF കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ്‌യോഗം അന്തിമരൂപം നല്‍കി. ഇന്ന് (ശനി) മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന സന്ദേശയാത്ര മഞ്ചേശ്വരം,കുമ്പള മേഖലകളില്‍ പര്യടനം നടത്തി മൊഗ്രാലില്‍ സമാപിക്കും. പരിപാടി പോസോട്ട് മഖാം സിയാറത്തോടെ ജാഥ നായകന്‍ മുഹമ്മദ് ഫൈസി കജയ്ക്ക് പതാക കൈമാറി അബൂബക്കര്‍ സാലുദ് നിസാമി ഉല്‍ഘാടനം ചെയ്യും. സമാപന പരിപാടി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഉല്‍ഘാടനം ചെയ്യും. സയ്യിദ് ഹാദി തങ്ങള്‍ അധ്യക്ഷതവഹിക്കും.തൃക്കരിപ്പൂര്‍ മേഖല സന്ദേശയാത്ര ബീരിചേരി മഖാം സിയാറത്തോടെ ഹാരിസ് ഹസനിക്ക് പതാക നല്‍കി താജുദ്ധീന്‍ ദാരിമി പടന്ന ഉല്‍ഘാടനം ചെയ്യും. നാളെ(ഞായര്‍)ബദിയടുക്ക അടിമ്പായി ജാറം സിയാറത്തോടുക്കൂടി ആരംഭിക്കുന്ന സന്ദേശയാത്ര ജാഥ നായകന്‍ ഹാശിം ദാരിമി ദേലമ്പാടിക്ക് പതാക കൈമാറി ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്യും. ജാഥ ബദിയടുക്ക,മുള്ളേരിയ മേഖലകളില്‍ പര്യടനം നടത്തി മുള്ളേരിയയില്‍ സമാപിക്കും. സമാപന പരിപാടി സ്വാഗത സംഘ ട്രഷറര്‍ ടി.എ.മുഹമ്മദ് കുഞ്ഞി തുരുത്തി ഉല്‍ഘാടനം ചെയ്യും. 21ന് മാലിക്ക്ദീനാറില്‍ നിന്ന് ആരംഭിക്കുന്ന സന്ദേശയാത്ര ഇബ്രാഹിം ഫൈസി ജെഡിയാര്‍ എന്‍.ഐ.ഹമീദ് ഫൈസിക്ക് പതാക കൈമാറി ഉല്‍ഘാടനം ചെയ്യും. 22ന് നടക്കുന്ന വാഹനജാഥ ഹാരിസ് ദാരിമി ബെദിരയും,23ന് നടക്കുന്ന വാഹനജാഥ എം.എ.ഖലീലും ഉല്‍ഘാടനം ചെയ്യും. സന്ദേശയാത്ര വിജയിപ്പിക്കാന്‍ ആവശ്യമായ രൂപരേഖ യോഗത്തില്‍ തയ്യാറാക്കി.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, ഹബീബ് ദാരിമി പെരുമ്പട്ട, താജുദ്ധീന്‍ ദാരിമി പടന്ന, മൊയ്തീന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.