ഇന്ത്യക്കകത്തും പുറത്തുമായി 36 കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ ഇന്ന് ജാലിക തീര്‍ക്കും
2011 ലെ മനുഷ്യജാലികയില്‍ നിന്ന് ... (ഫയല്‍ ചിത്രം) |
കോഴിക്കോട് : എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ റപ്പബ്ലിക് ദിനത്തില്‍ രാഷ്‌ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി മനുഷ്യജാലിക തീര്‍ക്കും. വൈകിട്ട് 4 മണിക്ക് കേരളത്തിലെ വിവിധ ജില്ലകളിലും ദക്ഷിണ കന്നഡ, ചിക്‌മാംഗ്ലൂര്‍, കൊടക്, ഹാസന്‍, നീഗലിഗി, ലക്ഷദ്വീപ്, ചെന്നൈ, ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലും സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ , ഒമാന്‍ , കുവൈത്ത്, ബഹ്‌റൈന്‍ , തുടങ്ങി മലയാളി സാന്നിധ്യമുള്ള അറബ്‌രാഷ്‌ട്രങ്ങളിലും പരിപാടികള്‍ നടക്കും.