കമ്പളക്കാട് മസ്ജിദ് ഉദ്ഘാടനം; മതപ്രഭാഷണ പരമ്പര ജനു 30- ഫെബ്രു 2

വയനാട് : ഫെബ്രുവരി 2 ന് നടക്കുന്ന മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് 4 ദിവസത്തെ മതപ്രഭാഷണവും ദുആ സമ്മേളനവും സംഘടിപ്പിക്കാന്‍ സ്വാഗതസംഘം യോഗം തീരുമാനിച്ചു. ജനുവരി 30, 31 ഫെബ്രുവരി 1, 2 തിയ്യതികളില്‍ നടക്കുന്ന പ്രഭാഷണത്തിന് യഥാക്രമം പ്രമുഖ പണ്ഡിതരായ എം എം മുഹ്‌യിദ്ദീന്‍ മൗലവി ആലുവ, അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ഹാഫിള് പി എച്ച് അബ്ദുല്‍ ഗഫ്ഫാര്‍ മൗലവി തിരുവനന്തപുരം എന്നിവര്‍ നേതൃത്വം നല്‍കും.
2 ന് ശനിയാഴ്ച നടക്കുന്ന ദുആ സമ്മേളനത്തിന് സമസ്ത ട്രഷറര്‍ പാറന്നൂര്‍ ഇബ്രാഹിം മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പരിപാടിയുടെ പ്രചരണാര്‍ത്ഥം കമ്പളക്കാട് മഹല്ലത്തിലെ 10 ഓളം വരുന്ന പ്രാദേശിക ഏരിയാ കമ്മിറ്റി ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. കെ കെ അഹ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ ടി അബ്ദുന്നാസിര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. വി പി മൊയ്തു ഹാജി, വി കുഞ്ഞബ്ദുല്ല ഹാജി, പി കെ അഹ്മദ് കുട്ടി ഹാജി, കടവന്‍ ഹംസ ഹാജി, കെ കെ ഹംസ ഹാജി, സി പി ഹാരിസ് ബാഖവി, പി സി ഇബ്രാഹിം ഹാജി, കെ കെ കുഞ്ഞമ്മദ് ഹാജി, സി എച്ച് ഹംസ ഹാജി, കാവുങ്ങല്‍ മൊയ്തുട്ടി, പി ടി അഷ്‌റഫ്, വി പി യൂസഫ്, കെ സി കുഞ്ഞിമൂസ ഹാജി, കുന്നത്ത് മൊയ്തു ഹാജി, പഞ്ചാര അബ്ദുല്ല ഹാജി, വി പി മുസ്തഫ, പത്തായക്കോടന്‍ മൊയ്തു. വി പി അസ്സു, ത്വല്‍ഹത്ത് എടത്തില്‍, കെ എം അബ്ദുല്‍ അസീസ്, അബ്ദുല്‍ അസീസ് കോട്ടേക്കാരന്‍, അബ്ദുല്‍ അസീസ് എടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.