ചട്ടഞ്ചാല്‍
: ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി
പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ
പഠന ഭാഗമായി നടത്തിവരുന്ന
ഓറിയന്റേഷന്‍ ഇത്തവണ മലബാര്‍
ഇസ്‌ലാമിക് കോംപ്ലക്‌സ്
ചട്ടഞ്ചാല്‍ മാഹിനാബാദ്
ക്യാമ്പസില്‍ വെച്ച് നടക്കും.
ജനുവരി 28
തിങ്കളാഴ്ച
തുടങ്ങുന്ന ക്യാമ്പ് 31
വരെ നീണ്ട്
നില്‍ക്കും.
ക്യാമ്പില്‍
ഗ്രൂപ്പ് ഡൈനാമിക്‌സ്,സോഷ്യല്‍
റെസ്‌പോന്‍സിബിലിറ്റി ആന്റ്
കമിറ്റ്‌മെന്റ്,സോഷ്യല്‍
ലീഡര്‍ഷിപ്പ്,പോസിറ്റീവ്
ഹെല്‍ത്ത് തുടങ്ങിയ സെഷനുകളില്‍
ബഷീര്‍ എടാട്ട്,നിസാം
പാവരട്ടി,സിറാജ്
തലശ്ശേരി,സി.ടി
അബ്ദുല്‍ ഖാദിര്‍ തൃക്കരിപ്പൂര്‍
മുതലായ പ്രമുഖര്‍ ക്ലാസ്സെടുക്കും.
കൂടാതെ
പ്രമുഖരുമായി സംവദിക്കാന്‍
മീറ്റ് ദ ലീഡേര്‍സ് പരിപാടിയും
കലാകായിക പരിശീലനവും ഫീല്‍ഡ്
വര്‍ക്ക് സര്‍വ്വേയും
ഇന്‍സ്റ്റന്‍ഡ് മാഗസിന്‍
പ്രിപ്പേറിംഗും ഉണ്ടായിരിക്കും
ഓറിയന്റേഷന്‍
ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച്
ബുധനാഴ്ച വൈകുന്നേരം ചട്ടഞ്ചാല്‍
ടൗണില്‍ ദാറുല്‍ ഹുദാ പിജി
അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ
റാലിയും ഇഷ്‌ഖേ റസൂല്‍
പരിപാടിയും നടത്തപ്പെടും.
പരിപാടിയില്‍
എം.ഐ.സി
പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ്
മൗലവി, എം.ഐ.സി
സെക്രട്ടറി യു.എം
അബ്ദുല്‍ റഹ്മാന്‍ മൗലവി,
ചെര്‍ക്കളം
അബ്ദുള്ള, ഖത്തര്‍
അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍,
ടി.ഡി
അബ്ദുറഹ്മാന്‍ ഹാജി,
ടി.ഡി
അഹ്മദ് ഹാജി, ഇബ്‌റാഹിം
ഹാജി കുണിയ, അന്‍വര്‍
അലി ഹുദവി മാവൂര്‍, ഡോ:
സുബൈര്‍ ഹുദവി
ചേകന്നൂര്‍, റഫീഖ്
ഹുദവി കാട്ടുമുണ്ട,
ശരീഫ് ഹുദവി
പുതുപ്പറമ്പ്, സഈദ്
ഹുദവി ആനക്കര, ഹക്കീം
ഹുദവി, മുനീര്‍
ഹുദവി, ജഅ്ഫര്‍
ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും