കൈപമംഗലം : രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF റിപ്പബ്ലിക് ദിനത്തില്‍ ത്രിശൂര്‍ ജില്ല കൈപമംഗലം മൂന്നുപീടികയില്‍ നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം സമസ്ത കേരള സുന്നി ബാലവേദി (SKSBV) മതിലകം റെയിഞ്ച് കമ്മിറ്റി സംഘടിപ്പിച്ച 'ബാലജാലിക' ചരിത്രമായി. അഞ്ഞൂറില്‍ അതികം കുരുന്നുകള്‍ അണിനിരന്ന റാലി പെരിഞ്ഞനം സെന്‍ററില്‍ നിന്ന് തുടങ്ങി മൂന്നുപീടികയില്‍ അവസാനിച്ചു. സമാപന പൊതുസമ്മേളനം ത്രിശൂര്‍ ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കമറുദ്ധീന്‍ ചേര്‍പ്പ് ഉദ്ഘാടനം ചെയ്തു. റിയാസ് ഹുദവി, സിദ്ദിക്ക് ഫൈസി, റാഫിഅ് അന്‍വരി, ഇസ്‌ഹാഖ് മഹ്ളറ, എം.എച്. ഹാഷിഫ്, നൌഷാദ് പുത്തന്‍ പള്ളി, സ്വലിഹ് വാഫി, സഫ്‍വാന്‍ നിസാമി, ശംസുദ്ധീന്‍ ചാലിങ്ങാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.