റിയാദ്
: ഇന്ത്യന്‍
മുസ്‌ലിംകള്‍ നിരവധി
പ്രതിസന്ധികള്‍ നേരിടുണ്ടെന്നും
മോഡി മൂന്നാം പ്രാവശ്യവും
ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി
തെരെഞ്ഞെടുക്കപ്പെട്ടത്
ഫാസിസത്തിന്റെ പാത എളുപ്പമാക്കുകയാണും
ഇന്ത്യ മതേതരത്വത്തിന്റെ
പാതയില്‍ തന്നെ സഞ്ചരിക്കാന്‍
മുസ്‌ലിംകള്‍ കൂടുതല്‍ പക്വമായ
നിലപാടുകള്‍ സ്വീകരിക്കണമെന്നും
വൈകാരികത അപകങ്ങള്‍ മാത്രമേ
സൃഷ്ടിക്കുകയുളളുവെന്നും
ഫാസിസ്‌ററ് കുതന്ത്രങ്ങളെ
ചെറുക്കുന്ന മതേതര ശക്തികളും
നിയപ പീഠങ്ങളും ഭരണാധികാരികളും
പ്രതീക്ഷ നല്‍കുതാണും ചന്ദ്രിക
എഡിററര്‍ സി പി സൈയ്തലവി
പറഞ്ഞു. റിപ്പബ്ലിക്
ദിനത്തോടനുബന്ധിച്ച് ഇന്ത്യക്ക്
അകത്തും പുറത്തുമായി മുപ്പത്തി
ആറുകേന്ദ്രങ്ങളില്‍ SKSSF
സംഘടിപ്പിച്ച
മനുഷ്യജാലികയോടനുബന്ധിച്ച്
സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍
റിയാദ് സംഘടിപ്പിച്ച
മനുഷ്യജാലികയില്‍ മുഖ്യപ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യം വര്‍ഗീയ
അസ്വസ്തകളിലേക്ക് വഴുതി
വീണപ്പോള്‍ സ്വന്തന സന്ദേശം
നല്‍കിയ സയ്യിദ് അബ്ദുറഹ്മാന്‍
ബാഫഖി തങ്ങളെ പോലെയുളളവരില്‍
നിന്ന് പാഠമുള്‍കൊളേളണ്ടതിനു
പകരം വൈകാരികതയുടെ മാര്‍ഗ്ഗം
സ്വീകരിച്ചതാണ് വര്‍ത്തമാനത്തിന്റെ
ദുരന്തമെുന്നും അദ്ദേഹം
തുടര്‍ന്നു. മനുഷ്യജാലികയുടെ
അനിവാര്യത സലീം വാഫി മൂത്തേടം
വിശദീകരിച്ചു. ഹബീബുളള
പട്ടാമ്പി പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു.
മുസ്തഫ ബാഖവി
പെരുമുഖം ഉല്‍ഘാടനംചെയ്തു.
അബൂബക്കര്‍
ഫൈസി ചെങ്ങമനാട് അധ്യക്ഷത
വഹിച്ചു. മൊയ്തീന്‍
കോയ പെരുമുഖം, എന്‍
സി മുഹമ്മദ് കണ്ണൂര്‍,
റസ്സാഖ് വളകൈ,
മുഹമ്മലി ഹാജി,
തിരുവേഗപ്പുറ,
ഉമര്‍ കോയ
യൂണിവേഴ്‌സിറ്റി, ബഷീര്‍
താമരശ്ലേരി, ആററകോയ
തങ്ങള്‍, ഹംസ
മുസ്‌ലിയാര്‍ തുടങ്ങിയവര്‍
പങ്കെടുത്തു. അലവിക്കുട്ടി
ഒളവട്ടൂര്‍ സ്വാഗതവും ഫവാസ്
ഹുദവി പട്ടിക്കാട് നന്ദിയും
പറഞ്ഞു