ബഹ്റൈന്‍ SKSSF മനുഷ്യജാലിക നാളെ (26); മുഹമ്മദ്‌ ഹൈതമി വാവാട്‌ ഉദ്‌ഘാടനം ചെയ്യും

മനാമ : രാഷ്‌ട്ര രക്ഷക്ക്‌ സൌഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക്‌ദിനമായ നാളെ (ശനിയാഴ്‌ച) ബഹ്‌റൈന്‍ SKSSF സംഘടിപ്പിക്കുന്ന മനുഷ്യജാലിക പ്രമുഖ യുവ പണ്‌ഢിതനും വാഗ്മിയുമായ ഉസ്‌താദ്‌ മുഹമ്മദ്‌ ഹൈതമി വാവാട്‌ ഉദ്‌ഘാടനം ചെയ്യും. കുണ്ടൂര്‍ മര്‍കസ്‌ പ്രിന്‍സിപ്പല്‍ ഉസ്‌താദ്‌ അബ്‌ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. ഡോ.പി.ബി ചെറിയാന്‍ മുഖ്യാതിഥിയായിരിക്കും. ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുമായി 36 കേന്ദ്രങ്ങളില്‍ നടന്നു വരുന്ന മനുഷ്യജാലിക ബഹ്‌റൈന്‍ സമയം രാത്രി 8 മണിക്ക്‌ കര്‍ണ്ണാടക ക്ലബ്ബിലാണ്‌ സംഘടിപ്പിക്കുന്നത്‌.
ബഹ്‌റൈനിലെ മത സാമൂഹീക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്ന മനുഷ്യജാലികയില്‍ ശ്രീ.പ്രദീപ്‌ പുറവങ്കര, എസ്‌ വി ജലീല്‍, ജയിംസ്‌ കൂടല്‍, .സി.എ ബക്കര്‍, എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌, രാമത്ത്‌ ഹരിദാസ്‌, കെ.ടി മുഹമ്മദലി, കെ.ടി സലീം, സൈതലവി മുസ്ലിയാര്‍, ഉമറുല്‍ ഫാറൂഖ്‌ ഹുദവി തുടങ്ങിയവര്‍ വിശിഷ്‌ടാതിഥികളാണ്‌.