''മുത്ത് നബി സൗഹൃദത്തിന്റെ പ്രവാചകന്‍"'' SKSSF മീലാദ് കാമ്പയിന്‍; ജില്ലയില്‍ വിവിധ പരിപാടികള്‍

മലപ്പുറം: മുത്ത് നബി സൗഹൃദത്തിന്റെ പ്രവാചകന്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഫെബ്രുവരി 8 വരെ ആചരിക്കുന്ന മീലാദ് കാമ്പയിന്‍ ഭാഗമായി ശാഖാ തലങ്ങളില്‍ മൗലിദ് സദസ്സുകള്‍, ക്ലസ്റ്ററുകളില്‍ കലാ സാഹിത്യ മത്സരം, മേഘലകളില്‍ മദ്ഹുറസൂല്‍ പ്രഭാഷണം, മീലാദ് റാലി, ജില്ലാ തലത്തില്‍ സൗഹൃദ സദസ്സ്, അവാര്‍ഡ് ദാനം, സര്‍ഗലയം എന്നിവ സംഘടിപ്പിക്കും.
മീലാദ് കാമ്പയിന്‍ ലഘുലേഖ കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി ഡോ: ശശി തരൂരിന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രൊഫ: ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, പി.എം. റഫീഖ് അഹ്മദ്, ശമീര്‍ ഫൈസി ഒടമല തുടങ്ങിയവര്‍ സംബന്ധിച്ചു.