മനുഷ്യജാലിക; മക്കയില്‍ നിന്നും . . .

മുനീര്‍ ദാരിമി പ്രസംഗിക്കുന്നു
മക്ക റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തുമായി വര്‍ഷംതോറും SKSSF നടത്തിവരാറുള്ള മനുഷ്യജാലിക മക്കയിലും ശ്രദ്ധേയമായി. വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടുകൂടി ആരംഭിച്ച ജാലികയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഭാരതത്തിന്‍റെ സുരക്ഷക്കും സുസ്ഥിതിക്കും വേണ്ടി തീവ്രവാദത്തെയും ഭീകരവാതത്തെയും ചെറുത്തു തോല്‍പ്പിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയായി ഏറ്റടുക്കണമെന്നും അതിനുവേണ്ടി എന്നും ശബ്ദിച്ച പ്രസ്ഥാനമാണ് SKSSF എന്നും പ്രമേയ പ്രഭാഷണം നടത്തി പണ്ഡിതനും വാഗ്മിയുമായ സലിം ഫൈസി ഇര്‍ഫാനി ഓര്‍മിപ്പിച്ചു. സ്വരാജ്യസ്നേഹം ജീവിതത്തിന്‍റെ ഭാഗമായി കാണാന്‍ അതു പഠിപ്പിച്ച മുഹമ്മദ്‌()യുടെ അനുയായികളായ നമ്മില്‍ കൂടുതല്‍ മറ്റാര്‍ക്കുമാവില്ലെന്നു ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.വി. അഹ്‍മദ്‌ ദാരിമി പറഞ്ഞു. ഇന്ന് കേരളത്തില്‍ പൊന്തിവരുന്ന ചില ആത്മീയ ചൂഷകര്‍ക്കെതിരെ നാം ബോധവാന്മാരാകണമെന്നും രാജ്യത്തിന്‍റെ സുരക്ഷയില്‍ ഭരണാതികള്‍ക്കൊപ്പം നിയമപാലകര്‍ക്കും തുല്യ ഉത്തരവാതിത്വം ഉണ്ടെന്നും എന്നാല്‍ ചില തല്‍പ്പര കക്ഷികള്‍ പണത്തിനുവേണ്ടി ഇത്തരം ആത്മീയ ചൂഷകര്‍ക്കുപോലും ഒശാന പാടുന്നത് കണ്ടില്ലെന്നു നടിക്കാന്‍ ആവില്ലെന്നും ബഹു. ഉമര്‍ ദര്‍സി തച്ചണ്ണ പ്രസ്താവിച്ചു. ''മുത്ത് നബി സൗഹൃതത്തിന്റെ പ്രവാചകന്‍'' എന്ന പ്രമേയത്തിന്മേല്‍ മൊയ്തു നിസാമി പ്രഭാഷണം നടത്തി. അധ്യക്ഷന്‍ അമാനത്ത് മുഹമ്മദ്‌ ഫൈസി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനീര്‍ ദാരിമി കണ്ണൂര്‍, നാസര്‍ ഹുദവി കൈപ്പുറം, റഫീക്ക്‌ ഫൈസി മണ്ണാര്‍ക്കാട്‌, സൈനുദ്ധീന്‍ പാലോളി, ഇസ്മയില്‍ കുന്നുംപുറം തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. സിദീഖ്‌ വളമംഗലം സ്വാഗതവും സലിം ബദര്‍ നന്ദിയും പറഞ്ഞു.