മനുഷ്യജാലിക കാസര്‍കോട്ട്

കാസര്‍കോട്:എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലികയും ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ നബിദിന പ്രഭാഷണവും ശനിയാഴ്ച കാസര്‍കോട് ടൗണില്‍ നടക്കും. രാവിലെ ഒമ്പതിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.ബഷീര്‍ ഉളിയത്തടുക്ക പതാകയുയര്‍ത്തും. മനുഷ്യജാലിക റാലി വൈകിട്ട് മൂന്നിന് തായലങ്ങാടി മദ്രസാ ഗ്രൗണ്ടില്‍നിന്ന് തുടങ്ങും.
റാലിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ വെള്ളവസ്ത്രം ധരിക്കണമെന്നും പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ തായലങ്ങാടിയില്‍ ആളുകളെ ഇറക്കിയശേഷം തളങ്കരയില്‍ പാര്‍ക്ക്‌ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാറും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചവും അറിയിച്ചു.