തിരുവനന്തപുരം: കാരുണ്യത്തിന്‍െറ സന്ദേശമുയര്‍ത്തി നഗരത്തില്‍ നബിദിനാഘോഷം നടന്നു. നബിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മഹല്ല് കമ്മിറ്റികളുടെയും മദ്റസകളുടെയും മുസ്ലിം സംഘടനകളുടെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. മൗലിദ് പാരായണം, മദ്റസാ വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരം, ഘോഷയാത്ര, അന്നദാനം, സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജനസംഘം, സുന്നി യുവജന ഫെഡറേഷന്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നബിദിന സന്ദേശറാലി സംഘടിപ്പിച്ചു.