മനാമ: ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ "മുഹമ്മദ് നബി സൌഹൃദത്തിന്റെ പ്രവാചകന്‍ " എന്ന പ്രമേയത്തില്‍ നബിദിന സമ്മേളനം ജനുവരി 25 നു ബഹ്‌റൈന്‍ കര്‍ണാടക് ക്ളുബ്ബില്‍ വെച്ച് സംഘടിപ്പിക്കുന്നു .മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ , മൗലീദ് പാരായണം , പൊതുസമ്മേളനം ഉള്‍പെടുന്ന പ്രസ്തുത പരിപാടിയില്‍ ഉസ്താദ് മുഹമ്മദ് ഹൈത്തമി , സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ , ഉമറു ല്‍ ഫാരൂഖ് ഹുദവി , അബ്ദുല്‍ റസാഖ് ന ദ് വി , സെയദ് മുഹമ്മദ് വഹബി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന്‍ സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി സമസ്ത ഗുദൈബിയ മദ്രസയില്‍ വെച്ച് സ്ത്രീകള്‍ക്ക് വേണ്ടി പ്രബന്ധ രചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.