കടമേരി റഹ്മാനിയ്യ; റൂബി ജൂബിലി സമ്മേളനപ്രഖ്യാപനവും സെമിനാറും സംഘടിപ്പിച്ചു

സ്ത്രീ സുരക്ഷയ്ക്ക് വിപണിവത്കൃത സമൂഹം അപകടകരം - ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.  

കോഴിക്കോട്: വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്കും സദാചാര ലംഘനങ്ങള്‍ക്കുമെതിരെ ധാ ര്‍മിക ബോധമുള്ള സമൂഹ സൃഷ്ടി യിലൂടെയുള്ള പ്രതിരോധം അനിവാര്യമാണെന്നും വിപണി വത്കൃത സമൂഹമാണ് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്നും 'പെണ്‍സുരക്ഷ: നിയമവും ജാഗ്രതയും' സെമിനാര്‍ അഭിപ്രായപ്പെട്ടു. 
കടമേരി റഹ്മാനിയ അറബിക് കോളേജിന്റെ റൂബി ജൂബിലി പ്രഖ്യാപനത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കെ.എം.എ. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. റഹ്മാനിയ റൂബി ജൂബിലി പ്രഖ്യാപനം പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. 
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, യു.കെ. കുമാരന്‍, ടി.പി. ചെറൂപ്പ, പി. ദാമോദരന്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ജി.സി. കാരയ്ക്കല്‍, സി. ഹംസ, എം.പി. മുസ്തഫല്‍ ഫൈസി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, എസ്.പി.എം. തങ്ങള്‍, ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, സി.എച്ച്. മഹമൂദ് സഅദി, കെ.ടി. അബ്ദുറഹിമാന്‍, മുസ്തഫ റഹ്മാനി വാവൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫരീദ് റഹ്മാനി സ്വാഗതവും മുഹമ്മദ് റഹ്മാനി തരുവണ നന്ദിയും പറഞ്ഞു.