തിരൂരങ്ങാടി :
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ
തിരുവനന്തപുരം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന താജ്ദാറെ മദീന റബീഅ് സ്‌നേഹ സംഗമം
ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. തിരുനബി ലോകാനുഗ്രത്തിന്റെ സാരാംശം
എന്ന പ്രമേയത്തില്‍ രണ്ട് സെഷനുകളായാണ് സംഗമം നടക്കുക. ഉച്ചക്ക് മൂന്ന് മണിക്ക്
പ്രസ്‌ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അക്കാദമിക് ഡയലോഗില്‍ ഡോ. ഡി. സാബു
പോള്‍ ഐ.എ.എസ് മുഖ്യാഥിതിയാവും. ന്യൂനപക്ഷ ക്ഷേമ നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി
ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍, കേരളാ യൂനിവേഴിസിറ്റി പ്രൊഫസര്‍ ഡോ.
അഷ്‌റഫ് കടക്കല്‍, അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, മലപ്പുറം കാമ്പസ് പ്രൊഫസര്‍
ഡോ. ഫൈസല്‍ ഹുദവി മാരിയാട്, പ്രമുഖ നിയമ വിദഗ്ദന്‍ അഡ്വ. ഫൈസല്‍ സി.കെ തുടങ്ങിയവര്‍
പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസീഡിയം
നിയന്ത്രിക്കും.
വൈകീട്ട് ഏഴ് മണിക്ക് ഗാന്ധി പാര്‍ക്കില്‍ തിരുനബി
പ്രകീര്‍ത്ഥന സദസ്സ് നടക്കും. വര്‍ത്തമാനത്തിന്റെ സങ്കീര്‍ണതകള്‍; പുണ്യ റസൂലിന്റെ
തിരുത്തുകള്‍ എന്ന വിഷയത്തില്‍ പ്രമുഖ പ്രഭാഷകന്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി
തിരുനബി പ്രകീര്‍ത്തന പ്രഭാഷണം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഇശല്‍ കാലിക്കറ്റ്
അവതരിപ്പിക്കുന്ന ബുര്‍ദ ഖവ്വാലി മജ്‌ലിസ് അരങ്ങേറും.
കൂടിയാലോചന യോഗം നസീര്‍
ഖാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഫഖ്‌റുദ്ദീന്‍ ബാഖവി അദ്ധ്യക്ഷം വഹിച്ചു. അഡ്വ.
സുബൈര്‍, ശാനവാസ് മാസ്റ്റര്‍ കണിയാപുരം, ഫാറൂഖ് ബീമാപള്ളി, കെ.ഇ മുഹമ്മദ്
മുസ്‌ലിയാര്‍ പ്രസംഗിച്ചു. കെ.ടി ജാബിര്‍ ഹുദവി സ്വാഗതവും ഹാഫിള് ലത്തീഫ് ഹുദവി
നന്ദിയും പറഞ്ഞു.