ത്രിക്കരിപ്പുർ മേഖല പ്രതിനിധി സമ്മേളനം ആരംഭിച്ചു

ത്രിക്കരിപ്പുർ : പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി SKSSF 2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ത്രിക്കരിപ്പുർ മേഖലപ്രതിനിധി സമ്മേളനം കൈകോട്ട് കടവിൽ  ആരംഭിച്ചു. മേഖല പ്രസിഡണ്ട് നാഫിഹ് അസ്അദിയുടെ   അധ്യക്ഷതയില്‍ SKSSF ഉടുമ്പുന്തല ക്ലസ്റ്റർ പ്രസിഡണ്ട് ശഫീഖ് തങ്ങൾ  ഉദ്ഘാടനം ചെയ്തു. അബ്ദുൽബാക്കി പൊതുബോധം സംഘബോധം എന്ന വിഷയവും താജുദ്ധീൻ ദാരിമി  ജീവിതവിശുദ്ധിയുടെ സംഘടനാപാഠങ്ങള്‍ എന്ന വിഷയവും അവതരിപ്പിച്ചു. ,സുബൈർ ദാരിമി പടന്ന, ജാസിം ഉടുമ്പുന്തല,റമീസ് കൈകോട്ടുകടവ്,വഹാബ് മാണിയൂർ, ജുനൈദ് മാവിലാടം, സകരിയ്യ ഒരിയര,അഷ്റഫ് വെളുത്തപൊയ്യ,മുജീബ് തലിച്ചാലം തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാരിസ് ഹസനി മെട്ടമ്മെൽ സ്വാഗതവും ഇസ്മാഈൽ കക്കുന്നം നന്ദിയും പറഞ്ഞു.