കാസര്‍ഗോഡ് ജില്ലാ SKSSF മനുഷ്യജാലിക തായലങ്ങാടിയില്‍നിന്ന് ആരംഭിക്കും

കാസര്‍കോട് : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി കാസര്‍ഗോഡ് ജില്ലാ SKSSF സംഘടിപ്പിക്കുന്ന മനുഷ്യജാലികയും ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ നബിദിന പ്രഭാഷണം ജനുവരി 26ന് കാസര്‍കോട്ട് ടൗണില്‍ നടക്കും. മനുഷ്യജാലിക റാലി വൈകുന്നേരം 3മണിക്ക് തായലങ്ങാടി മദ്രസാഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. 2.30ന് നടക്കുന്ന മൗലീദ് പരായണത്തിന് ശേഷം ആരംഭിക്കുന്ന റാലിയുടെ മുന്‍ നിരയില്‍ ജില്ല ഭാരവാഹികളും അതിന് പിന്നില്‍ ജില്ല പ്രവര്‍ത്തക സമിതി അംഗങ്ങളും അതിന് പിന്നില്‍ സംഘടനയുടെ പതാകയേന്തി ബാഡ്ജും ധരിച്ച കുങ്കുമ കളര്‍ തൊപ്പി അണിഞ്ഞ 111 കാമ്പസ്‌സമിതി അംഗങ്ങളും അതിന്റെ പിന്നില്‍ വെള്ള തൊപ്പി ധരിച്ച 111 ത്വലബ വിംഗ് അംഗങ്ങളും അതിന്റെ പിന്നില്‍ പച്ച തൊപ്പി ധരിച്ച വിഖായ സമിതി അംഗങ്ങളും അണിനിരയ്ക്കും. അതിന്റെ പിന്നില്‍ മുത്തഅല്ലിമീങ്ങള്‍, മുഅല്ലിമീങ്ങള്‍, സാധാരണ പ്രവര്‍ത്തകര്‍ എന്നി ക്രമത്തില്‍ അനുഗമിക്കും. റാലി ട്രാഫിക്ക് ജംഗ്ഷന്‍,എം.ജി.റോഡ് വഴി പുതിയ ബസ്റ്റാന്‍രിന് സമീപത്ത് സമാപിക്കും. സമാപന പരിപാടിയില്‍ 333 അംഗങ്ങള്‍ ദേശിയ പതാകയ്ക്ക സമാനമായി അണിനിരന്ന് സാധാരണ പ്രവര്‍ത്തകരോടപ്പം ജാലിക തീര്‍ക്കും. സമാപന പരിപാടിയില്‍ ഫരീദ് റഹ്മാനി കാളിഗാവ് പ്രമേയ പ്രഭാഷണവും ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം നബിദിന പ്രഭാഷണവും നടത്തും. പരിപാടിക്ക് ആവശ്യമായ രൂപരേഖ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തയ്യാറാക്കി.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, ഹബീബ് ദാരിമി പെരുമ്പട്ട, താജുദ്ധീന്‍ ദാരിമി പടന്ന, മൊയ്തീന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.