കടമേരി റഹ്മാനിയ്യ റൂബീ ജൂബിലി; മേഖല-പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ സജീവം

കടമേരി : സമന്വയത്തിന്റെ നാല്‍പ്പതാണ്ട് എന്ന പ്രമേയാധിഷ്ഠിതമായി ഏപ്രില്‍ 18, 19, 20, 21 തിയ്യതികളില്‍ നടക്കുന്ന റഹ്മാനിയ്യ റൂബീ ജൂബിലി സനദ്ദാന സമ്മേളന വിജയത്തിനായി സ്വാഗതസംഘം ഫിനാന്‍സ് കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖല-പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ സജീവമാകുന്നു. വടകര താലൂക്കിനെ അഞ്ച് ഭാഗങ്ങളായി തിരിച്ചുള്ള മേഖല കമ്മിറ്റികളും അതിന് കീഴില്‍ പഞ്ചായത്ത് തല കമ്മിറ്റികളും രൂപവത്കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഓരോപഞ്ചായത്തുകളിലും രൂപികരിക്കപ്പെട്ട കമ്മിറ്റികളുടെ നേതൃത്തതില്‍ 'റൂബി ജൂബിലി' കണ്‍വെന്‍ഷനുകള്‍ നടന്ന് വരുകയാണ് നൂറ്കണക്കിനാളുകള്‍ പങ്കെടുത്ത വേളം, കുറ്റിയാടി, കായക്കോടി, കാവിലുംപാറ, മരുതോങ്കര, കുന്നുമ്മല്‍, വില്ല്യാപ്പള്ളി പഞ്ചായത്ത് സംഗമങ്ങളില്‍ മത-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. എസ്. പി. എം തങ്ങള്‍, ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്‌ലിയാര്‍, വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍, സി. എസ്. കെ. തങ്ങള്‍ കുറ്റിയാടി, ആറ്റക്കോയ തങ്ങള്‍ വില്ല്യാപ്പള്ളി, പി. അമ്മദ് മാസ്റ്റര്‍, സി. എച്ച് മഹമൂദ് സഅദി, ബശീര്‍ ഫൈസി ചീക്കോന്ന്, ചിറക്കല്‍ ഹമീദ് ഫൈസി, എ. സി. അബ്ദുള്ള ഹാജി, പറമ്പത്ത് മൊയ്തു ഹാജി, കണ്ടിയില്‍ അബ്ദുള്ള, മൂടാടി മൊയ്തു ഹാജി, നാളോംകണ്ടി അബ്ദുറഹിമാന്‍ ഫൈസി, കെ. മൊയ്തു ഫൈസി, കുറ്റിയില്‍ പോക്കര്‍ ഹാജി, മരുന്നൂര്‍ ഹമീദ് ഹാജി, കുന്നോത്ത് സൂപ്പി ഹാജി, ടി. പി. ഫൈസല്‍ റഹ്മാനി, ബഹാഉദ്ധീന്‍ റഹ്മാനി, എന്‍. പി. കെ ഫൈസി, ടി. കെ അമ്മദ് മാസ്റ്റര്‍, കുനിയേല്‍ ബഷീര്‍, പാറക്കല്‍ അലി, എന്‍. കെ. ജമാല്‍ ഹാജി, വി. കെ. കുഞ്ഞബദുല്ല ഹാജി, വണ്ണാറത്ത് അബ്ദുറഹിമാന്‍ മാസ്റ്റര്‍, അസീസ് ഫൈസി കടിയങ്ങാട്, മജീദ് റഹ്മാനി, ശരീഫ് റഹ്മാനി, കബീര്‍ റഹ്മാനി, തുടങ്ങിയവര്‍ വിവിധ കണ്‍വെന്‍ഷനുകളില്‍ പ്രസംഗിച്ചു. 
തിരുവള്ളൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ജനുവരി 15 നും, വടകര മുന്‍സിപ്പാലിറ്റി, ചോറോട്, ഒഞ്ചിയം ഏറാമല, അഴിയൂര്‍ എന്നീ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ജനുവരി 18 നും നടക്കുമെന്ന് കണ്‍വീനര്‍ ചിറക്കല്‍ ഹമീദ് ഫൈസി അറിയിച്ചു.