സമസ്ത കേരള ഇസ്ലാമിക്‌ സെന്‍റര്‍ (SKIC) മക്ക സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഇന്ന് (25) മിസ്ഫലയില്‍

മക്ക : SKIC സംഘടിപ്പിക്കുന്ന മനുഷ്യജാലിക 25-1-2013 (ഇന്ന്) രാത്രി 9 മണിക്ക് മക്ക മിസ്ഫലയില്‍ നടക്കും. സലിം ഫൈസി ഇര്‍ഫാനി പ്രമേയ പ്രഭാഷണം നടത്തും. റഫീക്ക്‌ ഫൈസി മണ്ണാര്‍ക്കാട്‌ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മൊയ്തു നിസാമി മുഖ്യപ്രഭാഷണം നടത്തും. മുനീര്‍ ദാരിമി കണ്ണൂര്‍, മൊയ്‌തു മൗലവി മക്കിയാട്, അഹ്‍മദ്‌ ദാരിമി, നാസര്‍ ഹുദവി കൈപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും.