SKSSF മനുഷ്യ ജാലിക ജനുവരി 25 ന് അബുദാബിയില്‍ , ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രമേയ പ്രഭാഷണം നടത്തും

അബുദാബി : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലിക അബുദാബിയിലും വളരെ വിപുലമായി  സംഘടിപ്പിക്കാന്‍ SKSSF അബുദാബി സ്റ്റേറ്റ്  പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു. ജനുവരി 25 വെള്ളിയാഴ്ച രാത്രി 8മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ജാലിക പ്രഭാഷണം നടത്തും. മത- സാമൂഹിക -രാഷ്ട്രീയ- മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തിതത്വങ്ങള്‍ പങ്കെടുക്കുന്ന ജാലിക അബുദാബിയിലെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികളും ജില്ല പ്രവര്‍ത്തക സമിതി അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.