ദാറുല്‍ ഹുദാ മീലാദ് സമ്മേളനം ഫെബ്രുവരി 6 ന്

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഫെബ്രുവരി 6 ന് മീലാദ് സമ്മേളനം നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഉദ്ഘാടന സെഷന്‍, മീലാദ് ഫെസ്റ്റ്, മദ്ഹുറസൂല്‍ പ്രഭാഷണം എന്നിവ നടക്കും.
ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കോഴിക്കോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഇല്ലിക്കല്‍ മൊയ്തീന്‍ ഹാജി, കാളാവ് സൈദലവി മുസ്‌ലിയാര്‍, സി.എച്ച് ത്വയ്യിബ് ഫൈസി, പി.കെ മുഹമ്മദ് ഹാജി, സി.കെ മുഹമ്മദ് ഹാജി, കീഴടത്തില്‍ ഹാജി, എം.എ ചേളാരി തുടങ്ങിയവര്‍ സംബന്ധിച്ചു.