തൃക്കരിപ്പൂര്‍ മേഖല മദ്ഹുറസൂല്‍ പ്രഭാഷണവും മേഖലാ പ്രതിനിധി കാമ്പും 20 ന്

തൃക്കരിപ്പൂര്‍ : SKSSF തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 20 ന് മദ്ഹുറസൂല്‍ പ്രഭാഷണവും മേഖലാ പ്രതിനിധി കാമ്പും കൈകോട്ടുകടവ് ഹിദായത്തുസ്വിബിയാന്‍ മദ്റസയില്‍ മര്‍ഹൂം എം. കെ. മുഹമ്മദ് നഗറില്‍ നടക്കും. വിവിധ സെഷനുകളിലായി നടക്കുന്ന കാമ്പില്‍ അബ്ദുല്‍ ബാക്കി കണ്ണൂര്‍, റഹീം ചുഴലി നേതൃത്വം നല്‍കും. ഹനീഫ് ഹുവദി ദേലന്പാട് ജാലിക വിചാരവും താജുദ്ദീന്‍ ഹസനി മുട്ടമ്മല്‍, സഈദ് ദാരിമി, സുബൈര്‍ ഖാസിമി, റശീദ് ബെളിഞ്ചം, സലാം മാസ്റ്റര്‍ ചന്തേര, സത്താര്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിക്കും.