രാജ്യാന്തര സെമിനാറില്‍ പ്രബന്ധാവതരണത്തിന് മലയാളി യുവ പണ്ഡിതനും

തിരൂരങ്ങാടി : ലണ്ടനിലെ രാജ്യാന്തര സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി യുവ പണ്ഡിതനും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയുമായ പി.കെ.എം ജലീല്‍ ഹുദവിയാണ് ദ ബ്രിട്ടീഷ്-യെമന്‍ സൊസൈറ്റിക്ക് കീഴില്‍ ലണ്ടനിലെ സോയാസ് (സ്‌കൂള്‍ ഓഫ് ഓറിയെന്ടറല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് നു കീഴില്‍ നടന്ന രാജ്യാന്തര സെമിനാറില്‍ പ്രബന്ധാവതരണത്തിന് അവസരം ലഭിച്ചത്. ദാറുല്‍ ഹുദാ വാഴ്‌സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന ഇന്റര്‍നാഷണല്‍ ജേണലിന്റെ എഡിറ്റര്‍ കൂടിയായ ഈ യുവ പണ്ഡിതന്‍ വേങ്ങര കണ്ണാടിപ്പടി സ്വദേശിയാണ്.