കൊല്ലം ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌ മനുഷ്യജാലിക

കൊല്ലം ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍
കൊല്ലം: ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌  26ന് മനുഷ്യജാലിക റാലി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുള്ള കുണ്ടറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന മുദ്രാവാക്യവുമായി കേരളത്തിന് അകത്തും പുറത്തുമായി 36 കേന്ദങ്ങളില്‍ ഒരേ സമയമാണ് മനുഷ്യജാലിക റാലി സംഘടിപ്പിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കുന്ന റാലി പ്രസ് ക്ലബ് മൈതാനിയില്‍ സമാപിക്കും. സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരമി അദ്ധ്യക്ഷനാകും. തെങ്ങമം ബാലകൃഷ്ണന്‍ മുഖ്യാഥിതിയാകും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരമി, ജവാദ് ബാഖവി, ഷഹീദ് ഫൈസി, ഷെഫീക്ക്, സലിം, ത്വല്‍ഹത്ത് അമാനി തുടങ്ങിയവര്‍ പങ്കെടുത്തു.