നൂറുകേന്ദ്രങ്ങളില്‍ SYS ആദര്‍ശ സമ്മേളനം; ജില്ലാതല ഉദ്ഘാടനംഇന്ന്‍

മലപ്പുറം: സുന്നി യുവജനസംഘം ജില്ലയില്‍ 100കേന്ദ്രങ്ങളില്‍ ആദര്‍ശ സമ്മേളനം നടത്തും. ജില്ലാതല ഉദ്ഘാടനം ഇന്ന് ( ഞായറാഴ്ച )വൈകീട്ട് ആറുമണിക്ക് കാവനൂര്‍ കാളമ്പാടി ഉസ്താദ് നഗറില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും. മതകാര്യങ്ങളെ വളച്ചുകെട്ടില്ലാതെ സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ജില്ലയില്‍ 100 ആദര്‍ശ സമ്മേളനങ്ങള്‍ നടത്തുന്നതെന്ന് ജില്ലാ ജനറല്‍സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി പറഞ്ഞു.