മുസ്‌ലിം അവഗണന: മാധ്യമ വിചാരണക്കാരും സാംസകാരിക നേത്രത്വവും രംഗത്ത് വരാത്തത് പ്രതിഷേധാര്‍ഹം : SKSSF


ഷാര്‍ജ: 25 ശതമാനമുള്ള കേരള മുസ്‌ലിം ന്യുനപക്ഷത്തില്‍ നിന്ന് കേന്ദ്രമന്ത്രിസഭ പുന:സംഘടിച്ചപ്പോള്‍ മുസ്‌ലിംകളെ പരിഗണിക്കപ്പെടാത്തതും ഉള്ള വകുപ്പ് നീക്കം ചെയ്ത് സമുദായത്തെ അവഗണിച്ചതിലും മാധ്യമ വിചാരണക്കാരും ജാതി മത സമവാക്യ നിരൂപണ വിദഗ്ദരും രാഷ്ട്രിയ വിശകലന വിശ്വസ്തന്മാര്‍ അടങ്ങിയ സാംസകാരിക നേത്രത്വവും രംഗത്ത് വരാത്തത് പ്രതിഷേധര്‍ഹാമാണെന്ന് ഷാര്‍ജ SKSSF കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. ലോകസഭ, രാജ്യസഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇപ്പോള്‍ മന്ത്രി സഭ പുന:സംഘടനയിലും പാര്‍ട്ടിക്കാര്യങ്ങളില്‍ പോലും സമുദായത്തോട് കോണ്‍ഗ്രസ് കാണിക്കുന്ന വിവേചനപരമായ നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ സമുദായം ഒറ്റക്കെട്ടായി നേരിടേണ്ട സന്ദര്‍ഭം അടുത്തിരിക്കുകയാണെന്ന് യോഗം ഓര്‍മപ്പെടുത്തി. യോഗം ആഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് മുണ്ടേരി അധ്യക്ഷം വഹിച്ചു അബ്ദുള്ള ചേലേരി ഉദ്ഘടനം ചെയ്തു. മജീദ്‌ കുറ്റിക്കോല്‍ വിശിഷ്ടാഥിതിയായി. നാഷണല്‍ സെക്രട്ടറി റസാക് തുരുത്തി മുഖ്യ പ്രഭാഷണം നടത്തി. തളിപ്പറബ് മണ്ഡലം KMCC സെക്രട്ടറി ഹസൈനാര്‍ ചപ്പാരപ്പടവ്, ഇസ്‌ഹാക് കുന്നക്കവ്, ഹംസ അരിപ്പാബ്ര ആബിദ് യമാനി പ്രസംഗിച്ചു. അഹമ്മദ് പാലത്തുംകര സ്വാഗതവും ശരീഫ് പരിയാരം നന്ദിയും പറഞ്ഞു.