ബൈളിഞ്ചം ശാഖാ SKSSF കാളമ്പാടി ഉസ്താദ് അനുസ്മരണവും ദിഖ്‌റ്-ദുഅ മജ്‌ലിസും സംഘടിപ്പിച്ചു

ബദിയടുക്ക: ബൈളിഞ്ചം ശാഖാ എസ്.കെ.എസ്.എസ്.എഫ്. ന്റെ ആഭിമുഖ്യത്തില്‍ സമസ്ത പ്രസിഡണ്ടായിരുന്ന മര്‍ഹൂം കാളമ്പാടി ഉസ്താദിന്റെ പേരില്‍ ദിഖ്ര്‍-ദുഅ മജ്‌ലിസും അനുസ്മരണവും സംഘടിപ്പിച്ചു.പരിപാടി ക്ലസ്റ്റര്‍ പ്രസിഡണ്ട് ജലാലുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ മുശാവറാ അംഗം ഇ.പി.ഹംസത്തു സഅദി അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.ബി.അശ്‌റഫ് ഫൈസി, ശരീഫ് ഫൈസി കേള്‍മാര്‍,മൊയ്തു മൗലവി, സിദ്ദീഖ് ബെളിഞ്ചം, അബ്ദുല്ല അലാബി, ഇബ്രാഹിം ഹുദവി, റഷീദ് കൊട്ടാരി, അബ്ദുല്ല ഗോളിക്കട്ട, മൊയ്തീന്‍കുട്ടി ബൈരമൂല, അബ്ദുല്ല ഹാജി പൊസോളിക, ബി.എം.അഷ്‌റഫ്, ഹസന്‍കുഞ്ഞി ദര്‍ക്കാസ്, ഹമീദ് പൊസോളിക,അസിസ് ദര്‍ക്കാസ്, ഹമീദ് ബങ്ക്‌ളികുന്ന്, തുടങ്ങിയവര്‍ സംബന്ധിച്ചു.