ദമ്മാം : പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം കാത്ത് സൂക്ഷിക്കാന്‍ ഓരോ ഹാജിമാരും പ്രതിജ്ഞാബദ്ധരാവണമെന്ന് പ്രഗത്ഭ പണ്ഡിതനും വയനാട് ഓര്‍ഫനേജ് പ്രതിനിധിയുമായ സുലൈമാന്‍ ഫൈസി വാളാട് ഉദ്ബോധിപ്പിച്ചു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സഫാ ഓഡിറ്റോറിയത്തില്‍ വെച്ച് ഏര്‍പ്പെടുത്തിയ ഹാജിമാര്‍ക്കുള്ള സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാറിമാറി വരുന്ന പുതുവത്സരങ്ങള്‍ മനുഷ്യ കുലത്തിന്‍റെ ആയുസ്സ് കുറക്കുന്നുവെന്നും പരിശുദ്ധ മുഹറം മാസത്തില്‍ ഒട്ടനവധി ചരിത്ര സത്യങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉദാഹര സഹിതം ഓര്‍മ്മിപ്പിച്ചു. എസ്.വൈ.എസ്. പ്രസിഡന്‍റ് ഷാജഹാന്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ സഅദ് ഫൈസി താഴെക്കോട് ഉദ്ഘാടനം ചെയ്യു. അസീസ് ഫൈസി വിളയൂര്‍, കബീര്‍ ദര്‍സി മുതിരമണ്ണ, ജലാലുദ്ദീന്‍ മുസ്‍ലിയാര്‍ ഇരുന്പുചോല, സജീര്‍ അസ്അദി കണ്ണൂര്‍, അഹ്‍മദ് ദാരിമി പേരാന്പ്ര, ഖാസിം ദാരിമി കാസര്‍ക്കോട്, അബൂത്വാഹിര്‍ ഫൈസി മഞ്ചേരി, സിദ്ദീഖ് അസ്ഹരി നെല്ലിക്കട്ട, ഇബ്റാഹീം ദാരിമി വെളിഞ്ച എന്നിവര്‍ പ്രസംഗിച്ചു. അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അശ്റഫ് ബാഖവി താഴെക്കോട് നന്ദിയും പറഞ്ഞു.
- കബീര്‍ ഫൈസി -