ദാറുല്‍ഹുദ വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു



ദാറുല്‍ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയിലെ രണ്ടു  വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസറഗോഡ്‌ ജില്ലയിലെ ബേക്കല്‍ കാട്ടൂര്‍ മൂലയിലെ ജമീല മന്‍സിലില്‍ പരേതനായ അബ്ബാസിന്റെയും ആസിയയുടെയും മകന്‍ അബ്ദുര്‍ റഹ്മാന്‍(20), പള്ളിക്കര തൊട്ടിയിലെ ബാങ്ക് അബ്ദുറഹ്‌മാന്റെയും സഫിയയുടെയും മകന്‍ നവാസ്‌ മന്‍സിലില്‍ ഹാരിസ്‌(20)  എന്നീ ദാറുല്‍ഹുദ പി.ജി വിദ്യാര്‍ഥികളാണു കടലുണ്ടിപ്പുഴ നീന്തിക്കടക്കുന്നിതിനിടെ അപകടത്തില്‍ പെട്ടത് . ദുരന്തം കാരണത്താല്‍  ഇന്നുനടക്കേണ്ട മമ്പുറം ഉറൂസ്  പരിപാടി മാറ്റിവെച്ചു.
ദുരന്തത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ദുആ ചെയ്യാന്‍ നേതാക്കള്‍ അഭ്യാര്‍ഥിച്ചു. ദുരന്ത വാര്‍ത്തയറിഞ്ഞു പരേതരുടെ വീടുകളിലേക്കെത്തി സമസ്ത കാസറഗോഡ്‌ ജില്ലാ നേതാക്കള്‍ പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചു.
കാസറഗോഡ് ചട്ടഞ്ചാലിലെ എം.ഐ.സി. ദാറുല്‍ ഇര്‍ഷാദ് കോളേജില്‍  നിന്നും ബിരുദം സമ്പാദിച്ചതിന്നു ശേഷം ഒരു വര്ഷം  മുന്പ് ദാറുല്‍ഹുദായില്‍  ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശിച്ചതായിരുന്നു ഇരുവരും.