ദാറുല്‍ഹുദയിലെ പ്രഭാഷണ പരമ്പര നാളെ തുടങ്ങും

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ 'അസാസ്' സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരക്ക് വ്യാഴാഴ്ച ദാറുല്‍ഹുദയില്‍ തുടക്കമാകും.

ദാറുല്‍ഹുദ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. 'റൈസിങ് ഹാന്‍ഡ്' എന്ന് പേരിട്ട പരമ്പരയില്‍ മുസ്‌ലിം ലീഗ്  നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ആദ്യ പ്രഭാഷണം നടത്തും. രാവിലെ 10 മണിക്ക് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പരിപാടി ഉദ്ഘാടനം ചെയ്യും.

മതം, സമൂഹം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് നേപ്പാള്‍, ആന്‍ഡമാന്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുമായി കുഞ്ഞാലിക്കുട്ടി സംവദിക്കും.