മമ്പുറം നേര്‍ച്ചയുടെ മൗലീദ് സദസ്സില്‍ വന്‍തിരക്ക്

തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ബുധനാഴ്ച നടന്ന മൗലീദ് സദസ്സില്‍ പങ്കെടുക്കാന്‍ വന്‍തിരക്ക്.

പരിപാടികള്‍ വീക്ഷിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. മൗലീദ് പാരായണസദസ്സിന് ദാറുല്‍ഹുദാ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരായ ഇബ്രാഹിം ഫൈസി, അബ്ദുല്‍ഖാദര്‍ഫൈസി എന്നിവര്‍ നേതൃത്വംനല്‍കി.

ദാറുല്‍ഹുദയിലെ രണ്ടുവിദ്യാര്‍ഥികളെ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായതിനെത്തുടര്‍ന്ന് പ്രഭാഷണസദസ്സ് മാറ്റിവെച്ചു.

വ്യാഴാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കും.