ചെമ്മാട്:ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെയും 16 അഫിലിയേറ്റഡ് യു.ജി. കോളേജുകളിലെയും വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ അസാസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ശില്പശാല സുഫ്‌യാന്‍ ഹുദവി പെരുമ്പിലാവ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മുഖപത്രമായ 'കൂട്ടായ്മ'യുടെ പ്രകാശനകര്‍മം കൈനിക്കര അബ്ദുല്‍ഖാദിര്‍ ബാഖവി നിര്‍വഹിച്ചു. നൗഫല്‍ ഹുദവി മേലാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. സലീം ഹുദവി കൂടല്ലൂര്‍, ചെയര്‍മാന്‍ ജാബിര്‍ ടി. ചാനടുക്കം, വൈസ് ചെയര്‍മാന്‍ ജാബിര്‍ എം.കെ തൃക്കരിപ്പൂര്‍, ജനറല്‍ കണ്‍വീനര്‍ ഇല്യാസ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.