'മദ്രസകള്‍ മാനവ മോചനത്തിന്' ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ജില്ലാ കാമ്പയിന്‍

തിരൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ജില്ലാ ത്രൈമാസ കാമ്പയിന്‍ തുടങ്ങി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.

'മദ്രസകള്‍ മാനവ മോചനത്തിന്' തലക്കെട്ടിലുള്ള കാമ്പയിനില്‍ രക്ഷാകര്‍തൃ ബോധനം, റെയ്ഞ്ച്തല സംഗമം, അവാര്‍ഡ്ദാനം, പഠനവേദികള്‍, പ്രതിനിധി സമ്മേളനം, സാഹിത്യ പക്ഷാചരണം എന്നിവ നടക്കും.

ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് റശീദലി തങ്ങള്‍, സ്വലാഹുദ്ദീന്‍ ഫൈസി, ടി.കെ.ഇബ്രാഹിംകുട്ടി, എന്‍.ടി.എം.കുട്ടി മൗലവി, നാസര്‍ ഫൈസി, പി.എം.റഫീഖ് അഹമ്മദ്, സി.എ.സലാം ദാരിമി, അബ്ദുല്‍ഗഫൂര്‍ മുസ്‌ലിയാര്‍, കെ.പി.റസാഖ് എന്നിവര്‍ പ്രസംഗിച്ചു. പി.കെ.അബ്ദുല്‍ഖാദര്‍ ഖാസിമി സ്വാഗതവും കെ.അലി മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു