SKSSF സഹചാരി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ മെഡിസിറ്റി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ : SKSSF സഹചാരി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ കണ്ണുര്‍ താണയില്‍ ആരംഭിച്ച മെഡിസിറ്റിയുടെ ഉല്‍ഘാടനം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു. പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിചു. കെ സുധാകരന്‍ എം. പി. മുഖ്യാതിഥിയായിരുന്നു. അബ്ദുലത്തീഫ്‌ പന്നിയൂര്‍ പദ്ധതി സമര്‍പ്പിച്ചു. പി. കെ. പി. അബ്ദു, യു. എസ്‌. എലാം മുസ്ലിയാര്‍, മാണിയൂര്‍ അഹ്‌ മദ്‌ മുസ്ല്യര്‍, സയ്യിദ്‌ ഹാശിം തങ്ങള്‍, നൗഫല്‍ ശിഹബ്‌ തങ്ങള്‍, വി കെ അബ്ദുല്‍ഖാദര്‍ മൗലവി, ടി. എസ്‌ ഇബ്രാഹിം മുസ്ല്യാര്‍, പി. പി ഉമര്‍ മുസ്ല്യര്‍, മലയമ്മ അബൂബക്കര്‍ ബാഖവി, സിദ്ദീഖ്‌ ഫൈസി വെണ്മണല്‍, എ കെ അബ്ദുല്‍ബഖി, എസ്‌. കെ ഹംസ ഹാജി, മൊയ്തു ഹാജി പാലത്തായി, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ ഉല്‍ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, മുസ്തഫ ഹുദവി ആക്കോട്‌ എന്നിവര്‍ പ്രഭാഷണം നടത്തി. അബ്ദുസ്സലാം ദാരിമി സ്വഗതവും ജുനൈദ്‌ ചാലാദ്‌ നന്ദിയും പറഞ്ഞു. അലോപതി ആയുര്‍വ്വേദം ഹോമിയൊ യൂനനി പ്രവാചക വൈദ്യം അക്യുപങ്ങ്ചര്‍ തുടങ്ങിയ മള്‍ട്ടി ലെവല്‍ ക്ലിനിക്‌, മെഡിക്കല്‍ഷാപ്പ്‌, ലാബ്‌, കൗണ്‍സിലിംഗ്‌ ആന്റ്‌ ഡി അഡീക്ഷന്‍ സെന്റര്‍, സുന്നത്ത്‌ സെന്റര്‍, ആക്സിഡ്ന്റ്‌ കെയര്‍, പെയിന്‍ ആന്റ്‌ പാലിയറ്റിവ്‌ കെയര്‍, മെഡികല്‍ ആന്‍ഡ്‌ ഇന്‍ഫര്‍മ്മാഷന്‍ സെന്റര്‍ എന്നിവയാണ് മെഡിസിറ്റിയിലെ സേവനങ്ങള്‍. പാവങ്ങള്‍ക്ക്‌ സൗജന്യമായും മറ്റുള്ളവര്‍ക്ക്‌ സൗജന്യ നിരക്കിലും മെഡിസിറ്റിയുടെ സേവനങ്ങള്‍ ലഭ്യമാകും.
- latheef panniyoor